മാതൃഭൂമി വാര്‍ത്ത - നവ 7 പൊതു വിദ്യാലയ ശാക്തീകരണത്തിന് ഫോക്കസ് 2015 ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്തിരിക്കുന്നത് 5 വിദ്യാലയങ്ങളെ ഫോക്കസ് പദ്ധതി ചെറുവത്തൂര്‍ ഉപജില്ലയില്‍ 12 വിദ്യാലയങ്ങള്‍ വിദ്യാലയ ശാക്തീകരണ പദ്ധതിയായ ഫോക്കസ് 2015 ല്‍ ചെറുവത്തൂര്‍ ഉപജില്ലയില്‍ നിന്നുള്ളത് 12 വിദ്യാലയങ്ങള്‍. ഇതില്‍ ജി.എല്‍.പി.എസ് ബീരിച്ചേരി, ജി.എല്‍.പി.എസ് മൈത്താണി, ജി.എല്‍.പി.എസ് കൂലേരി, എ.എല്‍.പി.എസ് ഇടയിലക്കാട്,എ.എല്‍.പി.എസ് തിമിരി എന്നീ വിദ്യാലയങ്ങളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ടുള്ള വിദ്യാലയ വികസന സെമിനാര്‍ നവംബര്‍ 8 ന് തിമിരി എ.എല്‍.പി.സിലും,9 ന് ബീരിച്ചേരി ജി.എല്‍.പി എസിലും നടക്കും.ഉച്ചയ്ക്ക് രണ്ടിന് കെ.കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ ഗുണമേന്‍മയും,ഭൌതിക സാഹചര്യങ്ങളും മെച്ചപ്പെടുത്തി കുട്ടികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പും എസ്.എസ്.എയും ചേര്‍ന്ന് നടപ്പാക്കുന്ന ഫോക്കസ്-2015 പദ്ധതിയുടെ വിജയത്തിനായി ജില്ലയില്‍ വിപുലമായ ഒരുക്കങ്ങള്‍. വ