ഫോക്കസ് 2015 ചെറുവത്തൂര്‍ ബി.ആര്‍.സി തല പ്രവര്‍ത്തനം



മാതൃഭൂമി വാര്‍ത്ത - നവ 7
പൊതു വിദ്യാലയ ശാക്തീകരണത്തിന് ഫോക്കസ് 2015 ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്തിരിക്കുന്നത് 
 5 വിദ്യാലയങ്ങളെ
 ഫോക്കസ് പദ്ധതി ചെറുവത്തൂര്‍ ഉപജില്ലയില്‍ 12 വിദ്യാലയങ്ങള്‍ 

 വിദ്യാലയ ശാക്തീകരണ പദ്ധതിയായ ഫോക്കസ് 2015 ല്‍ ചെറുവത്തൂര്‍ ഉപജില്ലയില്‍ നിന്നുള്ളത് 12 വിദ്യാലയങ്ങള്‍. ഇതില്‍ ജി.എല്‍.പി.എസ് ബീരിച്ചേരി, ജി.എല്‍.പി.എസ് മൈത്താണി, ജി.എല്‍.പി.എസ് കൂലേരി, എ.എല്‍.പി.എസ് ഇടയിലക്കാട്,എ.എല്‍.പി.എസ് തിമിരി എന്നീ വിദ്യാലയങ്ങളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ടുള്ള വിദ്യാലയ വികസന സെമിനാര്‍ നവംബര്‍ 8 ന് തിമിരി എ.എല്‍.പി.സിലും,9 ന് ബീരിച്ചേരി ജി.എല്‍.പി എസിലും നടക്കും.ഉച്ചയ്ക്ക് രണ്ടിന് കെ.കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ ഗുണമേന്‍മയും,ഭൌതിക സാഹചര്യങ്ങളും മെച്ചപ്പെടുത്തി കുട്ടികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പും എസ്.എസ്.എയും ചേര്‍ന്ന് നടപ്പാക്കുന്ന ഫോക്കസ്-2015 പദ്ധതിയുടെ വിജയത്തിനായി ജില്ലയില്‍ വിപുലമായ ഒരുക്കങ്ങള്‍. വിദ്യാലയത്തെ പൊതുസമൂഹവുമായി ബന്ധിപ്പിച്ച് നില മെച്ചപ്പെടുത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 60 കുട്ടികളില്‍ താഴെയുള്ള വിദ്യാലയങ്ങളെയാണ് പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. സംസ്ഥാനത്ത് ഇത്തരത്തിലുള്ള 3557 വിദ്യാലയങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. കാസര്‍കോട് ജില്ലയില്‍ നിന്നുള്ളത് 119 വിദ്യാലയങ്ങളാണ്. ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനത്തെ 1000 വിദ്യാലയങ്ങളില്‍ 40 വിദ്യാലയങ്ങളാണ് ജില്ലയില്‍ നിന്നുള്ളത്. പദ്ധതിയുടെ നടത്തിപ്പിനായി ബി.ആര്‍.സി പരിശീലകര്‍, സി.ആര്‍.സി കോഡിനേറ്റര്‍മാര്‍, പ്രധാനാധ്യാപകര്‍,പി.ടി.എ ഭാരവാഹികള്‍ എന്നിവര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായി. വിദ്യാലയങ്ങളില്‍ പ്രത്യേക എസ്.ആര്‍.ജി യോഗം ചേര്‍ന്ന് പദ്ധതി നടത്തിപ്പിനായുള്ള പ്രാഥമിക രൂപം തയ്യാറാക്കിക്കഴിഞ്ഞു. ജനകീയ കൂട്ടയ്മയോടെയുള്ള വിദ്യാലയവികസന സെമിനാറുകള്‍ വരും ദിവസങ്ങളില്‍ നടക്കും. അടിസ്ഥാന സൗകര്യങ്ങള്‍, അധ്യാപകരുടെയും കുട്ടികളുടെയും നിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള വഴികള്‍ രക്ഷിതാക്കള്‍, ജനപ്രതിനിധികള്‍, തദ്ദേശ ഭരണ സാരഥികള്‍, അധ്യാപകര്‍,വിദ്യാഭ്യാസ വിദഗ്ധര്‍ എന്നിവര്‍ ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്യും . ഇങ്ങനെ ഉരുത്തിരിയുന്ന പ്രശ്‌നങ്ങള്‍ അടിയന്തര പ്രധാന്യത്തില്‍ പരിഹരിക്കും. വിദ്യാഭ്യാസ വകുപ്പിന്റെയും എസ്.എസ്.എയുടെയും സഹായം ഇതിനു ലഭിക്കും. ഇതിലൂടെ അനാദായകരമായ വിദ്യാലയങ്ങളില്‍ അടുത്ത അധ്യയന വര്‍ഷം കൂടുതല്‍ കുട്ടികളെ എത്തിക്കുവാന്‍ കഴിയുക തന്നെ ചെയ്യും
ഫോക്കസ് നോട്ടീസ് ബീരിച്ചേരി

സമൂഹക്കൂട്ടായ്മയില്‍ ബീരിച്ചേരി ജി.എല്‍.പി എസ് വിദ്യാലയ വികസന സെമിനാറിനൊരുങ്ങുന്നു

ഫോക്കസ് 15 സെമിനാര്‍ സംഘാടകസമിതി യോഗം

ഫോക്കസ് സ്കൂള്‍  രക്ഷിതാക്കള്‍ക്കുള്ള പരിശീലനപരിപാടിയില്‍ ssa,spo ജോണ്‍ വി ജോണ്‍,ksd ,dpo ഡോ.എം ബാലന്‍ എന്നിവര്‍ സംസാരിക്കുന്നു

Comments

Popular posts from this blog

രാമായണം ക്വിസ്

രാമായണം ക്വിസ് 2015