പഞ്ചായത്ത്തല മികവുല്സവം 11.03. 2016
കാസർഗോഡ് ജില്ലയിൽ ചെറുവത്തൂർ ബി.ആർ.സി.പരിധിയിലെ 6 പഞ്ചായത്തുകളിലും ഒറ്റ ദിവസം ( 11.03.2017 ന്) നടന്ന പഞ്ചായത്തുതല മികവുത്സവങ്ങളെ ഞാൻ ഇങ്ങനെ വിലയിരുത്തട്ടെ. .............................. ........... 1. രണ്ടാംശനിയാഴ്ച യായിട്ടും വിദ്യാലയങ്ങ ളുടെ പൂർണ പങ്കാളിത്തം. പ്രധാനാധ്യപകൻ, അധ്യാപകപ്രതിനിധി, PTA, MPTA പ്രസിഡണ്ടുമാർ, വിദ്യാലയ വികസന സമിതി അംഗങ്ങൾ, കുട്ടികൾ ഉൾപ്പെടെ 10 അംഗ ടീം ആണ് ഓരോ വിദ്യാലയത്തിൽ നിന്നും പങ്കെടുത്തത്. 2. മികവ് പ്രബന്ധം, പ്രസന്റേഷൻ സി.ഡി, മികവ് പാനലുകൾ, തെളിവുകളായി വിവിധ ഉല്പന്നങ്ങൾ ..ഇവയാണ് ഓരോ വിദ്യാലയവും കൊണ്ടു വന്നത്.പാനൽ പ്രദർശനം ഒരുക്കിയ ശേഷം ഓരോ വിദ്യാലയത്തിന്റെയും അവതരണം (1O മിനുട്ട്), അവതരണത്തിൻമേൽ മറ്റു വിദ്യാലയങ്ങളുടെ ചർച്ച (10 മിനുട്ട്), എല്ലാ അവതരണങ്ങൾക്കും ശേഷം ഓരോ വിദ്യാലയത്തിൽ നിന്നും ഒരു പ്രതിനിധിയെ ഉൾപ്പെടുത്തിയുള്ള പാനൽ ചർച്ച (മികവുകളുടെ പരസ്പര വിലയിരുത്തലും പങ്കുവെക്കലും ആയിരുന്നു ലക്ഷ്യം... വിലയിരുത്തൽ ഫോർമാറ്റ് രജിസ്ട്രേഷൻ സമയത്തു തന്നെ എല്ലാ വിദ്യാലയങ്ങൾക്കും നൽകിയിരുന്നു.) 3.ഏറെക്കുറെ പൂർണ സമയ പങ്കാളിത്തം. രാവിലെ 9 മണി