വയലാര്‍ ഗാന വസന്തം-ഉദിനൂര്‍ സെന്‍ട്രല്‍ എ .യു.പി.സ്കൂള്‍
ഉദിനൂര്‍ സെന്‍ട്രല്‍ എ .യു.പി.സ്കൂളില്‍ നടന്ന 'വയലാര്‍ ഗാന വസന്തം' പരിപാടി ഹെഡ് മാസ്റ്റര്‍ സി.എം.മനോഹരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു ഹൃദയസരസിലെ പ്രണയപുഷ്പമേ....ഇനിയും നിന്‍ കഥ പറയൂ......'മലയാളം നെഞ്ചേറ്റിയ അനശ്വരഗാനം പാടി ഹെഡ്മാസ്റ്റര്‍ സിഎം മനോഹരന്‍ വയലാര്‍ ഗാനവസന്തം ഉദ്ഘാടനം ചെയ്തപ്പോള്‍ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും നിലയ്ക്കാത്ത കയ്യടി. ഉദിനൂര്‍ സെന്‍ട്രല്‍ എ യു പി സ്‌കൂളിലെ പ്രത്യേകം ഒരുക്കിയ വേദിയില്‍ വയലാര്‍ രാമവര്‍മയുടെ മുപ്പത്തിനാലാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വയലാര്‍ ഗാന വസന്തം പരിപാടി ഏവരുടെയും ഹൃദയത്തിലേക്ക് മലയാള ചലച്ചിത്ര ഗാനങ്ങളുടെ വസന്തകാലം തിരികെ കൊണ്ടുവന്നു. ഏഴാം ക്ലാസിലെ ശരത് രവീന്ദ്രന്‍ പാടിയ കായാമ്പൂ കണ്ണില്‍ വിടരും.... കമലദളം കവിളില്‍ വിടരും......... എന്ന ഗാനം മുതല്‍ നാലാം ക്ലാസിലെ പി.പി അനുപമ പാടിയ ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം ......... ഇന്ദ്രധനുസ്സിന്‍ തൂവല്‍ കൊഴിയും തീരം ........ എന്നു തുടങ്ങുന്ന ഗാനം വരെ ഇരുപത്തിയേഴ് വയലാര്‍ ഗാനങ്ങള്‍ കുരൂന്ന് ശബ്ദങ്ങളില്‍ പുനര്‍...