Posts

Showing posts from January 21, 2018

കബഡി ഫെസ്റ്റ് - ജി.യു.പി.എസ് മുഴക്കോം 20.൦1.2018

Image
യു പി വിഭാഗം വിദ്യാർഥികൾക്കായി ചെറുവത്തൂർ ബി ആർ സി സംഘടിപ്പിച്ച കബഡി ഫെസ്റ്റ് ഗെയിംസ് രംഗത്ത് പുതിയ ചുവടുവയ്പായി. സർവശിക്ഷാ അഭിയാൻ നിയമിച്ച സ്പെഷലിസ്റ്റ് അധ്യാപകർ വിവിധ മാറി  സ്കൂളുകളിൽ നടത്തുന്ന കായികപരിശീലന മികവിന്റെ നേർ ഷങ്ങളായി കബഡി മേള .കബഡി ചാമ്പ്യൻഷിപ്പ് ചെറുവത്തൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി എം സദാനന്ദൻ ഉദ്ഘാടനം ചെയ്തു.         ആൺകുട്ടികളുടെ 21 ഉം പെൺകുട്ടികളുടെ 16 ടീമുകളിലുമായി 444 പേരാണ് മത്സരത്തിൽ മാറ്റുരയ്ക്കാനെത്തിയത്. ചെറുവത്തൂർ ബി ആർ സി യിലെ സ്പെഷലിസ്റ്റ് അധ്യാപകർക്കൊപ്പം ജില്ലയിലെ മറ്റ് ബിആർസികളിലെ കായികാധ്യാപകരും റഫറിമാരായെത്തി.പൊതു വിദ്യാലയങ്ങളുടെ സർവ രംഗങ്ങളിലുമുള്ള പുരോഗതി ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി യു പി വിഭാഗങ്ങളുള്ള വിദ്യാലയങ്ങളിൽ സ്പെഷലിസ്റ്റ് കായികാധ്യാപകരെ സർക്കാർ നിയമിച്ചതോടെ അത്തരം സ്കൂളുകളിലെ കായികരംഗം ഇന്ന് സജീവമാണ്. എന്നാൽ യു പി വിഭാഗം കുട്ടികൾക്ക് ഉപജില്ലാ ഗെയിംസുകളിൽ പങ്കെടുക്കാൻ അവസരമില്ല. ഇത് മറികടക്കുന്നതിനു വേണ്ടിയാണ് ചെറുവത്തൂരിൽ ബി ആർ സി തലത്തിൽ ഇദംപ്രഥമമായി ഗെയിംസ് മേള നടത്തുന്നത്.ഫെബ്രുവരി 3ന്