സാഹിത്യ സല്ലാപം @ ബി.ആര്‍.സി. ചെറുവത്തൂര്‍ 24.06.2017
കഥയിലും കവിതയിലും ഊർന്നിറങ്ങി എഴുത്തുകാരുമായി കുട്ടികളുടെ സംവാദം. വായനാ പക്ഷാചരണ ത്തിന്റെ ഭാഗമായി ചെറുവത്തൂർ ബി ആർ സി യുടെ ആഭിമുഖ്യ ത്തിൽ സംഘടിപ്പിച്ച 'സാഹിത്യ സല്ലാപം' പരിപാടിയിലാണ് കഥാകൃത്ത് സന്തോഷ് പനയാൽ, കവയത്രി സി പി ശുഭ എന്നിവരുമായി സർഗസംവാദത്തിൽ ഏർപ്പെടാനുള്ള അവസരം കുരുന്നുകൾക്ക് ലഭിച്ചത്. കഥയുടെയും കവിതയുടെയും വിസ്മയ വരമ്പിലൂടെ സഞ്ചരിച്ച് ഒട്ടനവധി സാഹിത്യ കൃതികളെ പരിചയപ്പെടുത്തിയുള്ള സല്ലാപം വായനയുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതായി. സാഹിത്യത്തിന്റെ വിവിധ ശാഖകളെ പരിചയപ്പെടാനും,കൂടുതൽ മനസ്സിലാക്കു വാനും 'സാഹിത്യ സല്ലാപം' വഴി സാധിച്ചുവെന്ന് പരിപാടിയിൽ പങ്കെടുത്ത കുട്ടികൾ അഭിപ്രായപ്പെട്ടു. മികച്ച വായനക്കാർ കുരുന്നുകളിൽ നിന്നും ഉയർന്നു വരുന്നതിന്റെ നിദർശനമായി കുട്ടികളുടെ ഇടപെടൽ. ഉപജില്ലയിലെ യുപി വിഭാഗക്കാരായ 50 കുട്ടികളാണ് സല്ലാപത്തിൽ പങ്കുചേരാനെത്തിയത്. സല്ലാപത്തിൽ പങ്കുവെച്ച കാര്യങ്ങളെ ഓർമ്മപ്പെടുത്തിക്കൊണ്ട് നടത്തിയ സാഹിത്യ ക്വിസ് മത്സരത്തോടെയായിരുന്നു പരിപാടിയുടെ സമാപനം. മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികൾ...