ബി.ആര്‍.സി തല ഇംഗ്ലീഷ് ഡ്രാമ ഫെസ്റ്റ് 14.03.2016 നു ജി.യു.പി.എസ് ചന്ദേരയില്‍ വെച്ച് നടന്നു.പഞ്ചായത്ത് തല ഡ്രാമ ഫെസ്റ്റില്‍ മികവു പുലര്‍ത്തിയ ടീമുകളാണ് ബി.ആര്‍.സി തല മത്സരത്തില്‍ ഡ്രാമ അവതരിപ്പിച്ചത്.ശ്രീ. രാജേഷ് കൂട്ടക്കനി ,ശ്രീ.രവീന്ദ്രന്‍ മടിക്കൈ എന്നിവരടങ്ങുന്ന ജഡ്ജിംഗ് പാനലാണ് വിധി നിര്‍ണ്ണയം നടത്തിയത്. ജി.യു,പി.എസ് ചന്ദേര പ്രധാന അധ്യാപകന്‍ ശ്രീ.രാജന്‍ മാസ്റ്റര്‍ ഇംഗ്ലീഷ് ഡ്രാമ ഫെസ്റ്റില്‍ അധ്യക്ഷത വഹിച്ചു. ഉത്ഘാടനം ചെറുവത്തൂര്‍ ഉപജില്ലാ എ.ഇ.ഒ ശ്രീ.പ്രകാശ് കുമാര്‍ നിര്‍വഹിച്ചു. ചെറുവത്തൂര്‍ ഉപജില്ലയില്‍ നിന്നും സ്ഥലം മാറ്റം ലഭിച്ച എ.ഇ.ഒ ശ്രീ. പ്രകാശ് കുമാറിന് ജില്ലാ പ്രൊജക്റ്റ് ഓഫീസര്‍ ഡോ.എം. ബാലന്‍ ബി.ആര്‍.സി ക്കു വേണ്ടി ഉപഹാരം സമര്‍പ്പിക്കുന്നു. മുഖ്യ പ്രഭാഷണം ജില്ലാ പ്രൊജക്റ്റ് ഓഫീസര്‍ ഡോ.എം.ബാലന്‍ നിര്‍വഹിക്കുന്നു. സ്വാഗതം ശ്രീ. മഹേഷ് കുമാര്‍ ബി.ആര്‍.സി ട്രെയിനര്‍ ശ്രീ രഞ്ജിത്ത് കെ.പി.ചടങ്ങിനു നന്ദി അറിയിച്ചു.