പ്രതിഭകളെ തട്ടിയുണർത്താൻ പ്രതിഭോത്സവം
മൈത്താണി ജി എൽ പി സ്കൂളിന്റെ നേതൃത്വത്തിൽ സർവശിക്ഷാ അഭിയാന്റെ സഹകരണത്തോടെ നടക്കാവ് കമ്മ്യൂണിറ്റി ഹാളിൽ പ്രവർത്തിക്കുന്ന പ്രതിഭാ കേന്ദ്രത്തിന്റെ പ്രതിഭോത്സവം ക്യാമ്പ് ആരംഭിച്ചു .ചിത്രം വരച്ചും പാട്ടുകൾ പാടിയും ശാസ്ത്ര പരീക്ഷണങ്ങളിൽ മുഴുകിയും സംഗീതത്തിന്റെ രാഗമഴ തീർത്തും കമനീയമായ കരകൗശല വസ്തുക്കൾ തീർത്തും അവധിക്കാലത്തെ വർണാഭമാക്കുന്നതായിരുന്നു ക്യാമ്പ്.തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് മെമ്പർ വി പ്രഭാകരൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.പി ടി എ വൈസ് പ്രസിഡന്റ് വി വി സുരേശൻ അധ്യക്ഷനായിരുന്നു. ഗ്രാമ പഞ്ചായത്ത് മെമ്പർ പി കുഞ്ഞമ്പു, പി വേണുഗോപാലൻ, പി കെ സരോജിനി, പി സുപ്രിയ എന്നിവർ സംസാരിച്ചു.ബി ആർ സി പരിശീലകർ ,സ്പെഷലിസ്റ്റ് അധ്യാപകർ, വിദ്യാ വളണ്ടിയർമാർ എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.