പാട്ടുപാടലെത്ര നിസ്സാരം ഗോകുലിന്
ഭിന്നശേഷി
ദിനാചരണത്തോടനുബന്ധിച്ച്
ചെറുവത്തൂര്‍ ബിആര്‍സി യില്‍വെച്ചു നടന്ന കലാ-കായിക പരിപാടികളുടെ ഉദ്ഘാടനവേദി.ഒരു കൊച്ചു ബാലന്‍ അമ്മയുടെ കൈ പിടിച്ച് ആ വേദിയിലെത്തി.മൂന്നാംക്ലാസുകാരന്‍ ഗോകുല്‍രാജ്.രണ്ട് കണ്ണും കാണില്ല.ജന്മനാ തന്നെ അങ്ങിനെയാണ്.എന്നാല്‍ എത്ര അനായാസമായാണ് അവന്‍ കവിത ചൊല്ലുന്നത്.മുരുകന്‍ കാട്ടാക്കടയുടെ രേണുക എന്ന കവിത,ചൊല്ലാന്‍ ഏറെ പ്രയാസമുള്ളത്.കേട്ടുപഠിച്ച്മാത്രം ഈണത്തിലും താളത്തിലും അക്ഷരസ്ഭഫുടതയിലും ചൊല്ലിയപ്പോള്‍ സദസ്സ് ഒന്നാകെ കരഘോഷം കൊണ്ട് ആ ബാലനെ അഭിനന്ദിച്ചു.കവിതയില്‍ മാത്രമല്ല ലളിതഗാനത്തിലും മാപ്പിളപ്പാട്ടിലും ഗോകുല്‍ മുന്നില്‍തന്നെ.മാടക്കാല്‍ ഗവ.എല്‍.പി സ്കൂളില്‍ മൂന്നാം തരത്തില്‍ പഠിക്കുന്ന ഈ മിടുക്കനെ ഇപ്പോഴേ പരിശീലിപ്പിച്ചാല്‍ സംശയം വേണ്ട സംഗീതലോകത്ത് അത്ഭുതങ്ങള്‍ തീര്‍ക്കും
God...bless u...dear.
ReplyDelete