സ്വാതന്ത്ര്യ സമര ചരിത്രാന്വേഷണ യാത്ര

ബി.ആർ.സി ചെറുവത്തൂർ സ്വാതന്ത്ര്യ സമര ചരിത്രാന്വേഷണ യാത്ര ഉപജില്ലാതല
ചരിത്രോത്സവം 18.10.2017 ന് ചന്തേര ഗവ: യു പി.സ്കൂളിൽ എം.രാജഗോപാലൻ എം.എൽ.എഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യസ ഓഫീസർ ടി.എം.സദാനന്ദൻ അധ്യക്ഷനായിരുന്നു . എസ്.എസ്.എ ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ: എം.വി.ഗംഗാധരൻ, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് അസോസിയേഷൻ സംസ്ഥാന ജോ: സെക്രട്ടറി അബ്ദുൾ ബഷീർ, ചന്തേര ഗവ: യു.പി.സ്കൂൾ പ്രഥമാധ്യാപകൻ ടി.വി.ബാലകൃഷ്ണൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ബി.പി.ഒ കെ.നാരായണൻ സ്വാഗതവും ബി.ആർ.സി.ട്രെയിനർ പി.വി.ഉണ്ണി രാജൻ നന്ദിയും പറഞ്ഞു.
  തുടർന്ന് നടന്ന ചരിത്ര സെമിനാറിൽ എസ്.എസ്.എ ജില്ലാ പ്രൊജക്ട് ഓഫീസർ പി.പി.വേണുഗോപാലൻ മോഡറേറ്ററായി. പയ്യന്നൂർ കുഞ്ഞിരാമൻ മുഖ്യ വിഷയാവതരണം നടത്തി. വിദ്യാർഥിനികളായ തീർഥ ബാബു, വിസ്മയ വിരാജ്, ആദിത്യ രവീന്ദ്രൻ, ടി.പി. നിവേദ്യ എന്നിവർഉപ അവതരണങ്ങൾ നടത്തി . അധ്യാപകരുടെയും രക്ഷിതാക്കളുടെയും പ്രതികരണങ്ങൾക്കു ശേഷം മോഡറേറ്റർ ക്രോഡീകരണം  നടത്തി.ബി.ആർ.സി ട്രെയിനർ പി.കെ.സരോജിനി നന്ദി പറഞ്ഞു.
  ഉച്ചയ്ക്കു ശേഷം നടന്ന മൾട്ടിമീഡിയ മെഗാ ക്വിസിൽ ആറ് റൗണ്ട് ചോദ്യങ്ങൾ 6 പേർ അവതരിപ്പിച്ചത് പങ്കാളികൾക്കും പ്രേക്ഷകർക്കും പുതുമയാർന്ന അനുഭവമായി. സാമൂഹ്യ - സാംസ്കാരിക -വിദ്യാഭ്യാസ  പ്രവർത്തകരായ സി.എം.വിനയചന്ദ്രൻ, വാസു ചോറോട്, കെ.ശശിധരൻ അടിയോടി കൃഷ്ണദാസ് പലേരി, പി.വേണുഗോപാലൻ,
പി.വി.ഉണ്ണി രാജൻ എന്നിവരായിരുന്നു ക്വിസ് നയിച്ചത്.
       സമാപന യോഗത്തിൽ കെ.ശശിധരൻ അടിയോടി അധ്യക്ഷത വഹിച്ചു. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി.ശ്രീധരൻ മാസ്റ്റർ മത്സര വിജയികൾക്ക് സമ്മാന പുസ്തകങ്ങളും കേഷ് അവാർഡും വിതരണം ചെയ്തു. ഒപ്പം ചരിത്രോത്സവത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റും നൽകി. പി.സ്നേഹലത സ്വാഗതവും പി.വി.പ്രസീദ നന്ദിയും പറഞ്ഞു.

 ചരിത്രോത്സവ വിജയികൾ


LP വിഭാഗം:

1. അശ്വന്ത് .കെ .വി (KKNM AUPS ഓലാട്ട് )
2. ശ്രേയസ് (AUPS ആലന്തട്ട )

UP വിഭാഗം:

1. ആദിത്യ രവീന്ദ്രൻ ( GVHSS കയ്യൂർ)
2. നന്ദന .എം (GWUPS കൊടക്കാട്)

HSവിഭാഗം:

1. മാളവിക ( GHSS പിലിക്കോട്)
2. ആദിത്ത് രാജ് ( GHSS സൗത്ത് തൃക്കരിപ്പൂർ)
ഏറ്റവും മികച്ച സ്വാതന്ത്ര്യ സമര ചരിത്രപ്പതിന് പ്രത്യേക സമ്മാനം നേടിയത്:

ടി.പി. നിവേദ്യ (GLPS വൾവക്കാട്

Comments

Popular posts from this blog

രാമായണം ക്വിസ്

രാമായണം ക്വിസ് 2015