ഒന്നാം തരത്തിലെ അധ്യാപികമാരുടെ പഠനക്കൂട്ടായ്മ

ഒന്നാം തരത്തിലെ അധ്യാപികമാരുടെ പഠനക്കൂട്ടായ്മയ്ക്ക് ചെറുവത്തൂർ BRC യിൽ തുടക്കമായി. അവധിക്കാല അധ്യാപക പരിശീലനത്തിന് നേതൃത്വം നൽകിയ ആർ.പി.മാർ ഉൾപ്പെടെ ഒരു പഞ്ചായത്തിൽ നിന്ന് 3-4 പേർ വീതം പങ്കെടുത്ത കോർ ഗ്രൂപ്പ്  യോഗം ജൂലൈ 1ന് ചന്തേര ബി.ആർ.സി യിൽ നടന്നു. 
       മുഴുവൻ കുട്ടികളെയും പഠന നേട്ടങ്ങളുടെ അവകാശികളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ജൂൺമാസത്തിൽ നടത്തിയ ക്ലാസ്സ് റൂം പ്രവർത്തനങ്ങളുടെ അവലോകനമായിരുന്നു മുഖ്യ അജണ്ട.
    താല്പര്യമുള്ള മുഴുവൻ  അധ്യാപകരെയും പങ്കെടുപ്പിച്ചുകൊണ്ട്  പ്രതിമാസ ക്ലസ്റ്റർതല കൂടിയിരിപ്പ് സംഘടിപ്പിക്കാൻ യോഗത്തിൽ ധാരണയായി. അടുത്ത മാസത്തേക്കുള്ള  പാഠാസൂത്രണത്തിനും, പഠന സാമഗ്രികളുടെ നിർമാണത്തിനുമുള്ള വേദിയായി ക്ലസ്റ്റർ കൂടിയിരിപ്പ് മാറും.രണ്ടാം ശനിയാഴ്ചയായ ജൂലൈ 8 ന് ആദ്യ  കൂടിയിരിപ്പ് ബി.ആർ.സിയിൽ നടക്കും. തുടർന്നുള്ള മാസങ്ങളിൽ അതത് പഞ്ചായത്തിലെ ക്ലസ്റ്റർ റിസോഴ്സ് സെന്ററുകളിൽ (CRC) ആയിരിക്കും അധ്യാപകരുടെ ഒത്തുചേരൽ.
                    ഒന്നാം തരത്തിലെ അധ്യാപികമാർക്കൊപ്പം  ബി.പി.ഒ കെ.നാരായണൻ,ബി.ആർ.സി. ട്രെയിനർമാരായ പി.വി.ഉണ്ണിരാജൻ, പി.വേണുഗോപാലൻ,സി.ആർ.സി 
കോ-ഓർഡിനേറ്റർമാരായ സ്നേഹലത, ഇന്ദുലേഖ, സുഹറാബി, ഐ.ഇ.ഡി.സി റിസോഴ്സ് ടീച്ചർമാരായ ലേഖ, ധന്യ എന്നിവരും  കോർ ഗ്രൂപ്പ് യോഗത്തിൽ പങ്കാളികളായി.



Comments

  1. അഭിനന്ദനങ്ങള്‍ ടീം ബി ആര്‍സി ചെറുവത്തൂര്‍....അധ്യാപകര്‍ക്ക് ഏറെ പ്രയോജനപ്രദമാകും ഇത്തരം ആസൂത്രണയോഗങ്ങള്‍...ആശംസകള്‍

    ReplyDelete

Post a Comment

Popular posts from this blog

രാമായണം ക്വിസ്

രാമായണം ക്വിസ് 2015