Posts

Image
അധ്യാപക പരിശീലനം- വിലയിരുത്തുന്നതിന്‍റെ   ഭാഗമായി ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ടി.എം സദാനന്ദന്‍ വിവിധ ക്ലാസുകള്‍ സന്ദര്‍ശിച്ചപ്പോള്‍
Image

മികവ് കൂട്ടാന്‍ എം.എല്‍.എ യും

Image
അധ്യാപക പരിശീലന കേന്ദ്രത്തിൽ അധ്യാപകർക്ക് ആവേശം പകരാൻ എം.എൽ.എ               അധ്യാപകരുടെ അവധിക്കാല പരിശീലനം വീക്ഷിക്കാനും  അധ്യാപകരിൽ ആത്മവിശ്വാസം വളർത്താനും  തൃക്കരിപ്പൂർ എം എൽ എ   എം രാജ ഗോപാലനാണ് ചന്തേര ജിയുപി സ്കൂളിലെ പരിശീലനം സന്ദർശിക്കാനെത്തിച്ചേർന്നത്.                  അപ്പർ പ്രൈമറി                                                    വിഭാഗത്തിലെ അഞ്ച്  വിഷയാധിഷ്ഠിത പരിശീലന ഹാളു ളും സന്ദർശിച്ച  ജനപ്രതിനിധി  ഐ സി ടി സാധ്യതകളും മറ്റും  കൂടുതൽ  ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പുതിയ പരിശീലന രീതിയിൽ നിറഞ്ഞ സംതൃപ്തി രേഖപ്പെടുത്തി.         പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ ഏറ്റവും കൂടുതൽ ഇടപെടൽ നടത്തേണ്ടതും പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാൻ മുഖ്യപങ്ക് വഹിക്കേണ്ടതും അധ്യാപകർ തന്നെയാണെന്ന് അദ്ദേഹം...

അക്കാദമിക മികവ് , വിദ്യാലയ മികവ്

Image
 'പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ' .... പൊതുവിദ്യാഭ്യസ സംരക്ഷണ യജ്ഞ ത്തിന്റെ ഭാഗമായി കേരള സർക്കാർ മുന്നോട്ടുവെച്ച ഈ  മുദ്രാവാക്യങ്ങൾ പൊതു സമൂഹം ഒന്നടങ്കം നെഞ്ചേറ്റുമ്പോൾ, അവധിക്കാല പരിശീലനത്തിലൂടെ അത് യാഥാർഥ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് അധ്യാപക സമൂഹം.     ഓരോ കുട്ടിയെയും ഓരോ യൂണിറ്റായി പരിഗണിച്ച് കുട്ടിയുടെ എല്ലാ വിധ കഴിവുകളും വികസിപ്പിക്കുന്ന തരത്തിലേക്ക് വിദ്യാലയ പ്രവർത്തനങ്ങളെ മാറ്റിയെടുക്കുന്നതിന് അധ്യാപകരെ സജ്ജരാക്കുകയാണ് ഈ വർഷത്തെ അവധിക്കാല പരിശീലനത്തിന്റെ മുഖ്യ ലക്ഷ്യം.        ചെറുവത്തൂർ ബി.ആർ.സിയിൽ  ചന്തേര ഇസ്സത്തുൽ ഇസ്ലാം എ.എൽ.പി. സ്കൂളിൽ  ആരംഭിച്ച എൽ.പി. അധ്യാപകർക്കുള്ള  ആദ്യ ഘട്ട പരിശീലനം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.പി. ജാനകി ഉദ്ഘാടനം ചെയ്തു. ഡയറ്റ് ഫാക്കൽറ്റി അംഗം കെ.രാമചന്ദ്രൻ നായർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എസ്.എസ്.എ ജില്ലാ  പ്രോഗ്രാം ഓഫീസർ പി.പി.വേണുഗോപാലൻ പരിശീലനത്തിന്റെ ലക്ഷ്യവും ഉള്ളടക്കവും വിശദീകരിച്ചു. ബി.പി.ഒ. കെ.നാരായണൻ സ്വാഗതവും സ്കൂൾ ഹെഡ്മിസ്ട്രസ് സി.എം. മീനാക...

യു.പി അധ്യാപകര്‍ക്കുള്ള ഐ .സി. ടി പരിശീലനം ആരംഭിച്ചു

Image
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ക്ലാസ്സ്മുറികൾ ഹൈടെക്  ആകുമ്പോൾ, വിവരവിനിമയ സാങ്കേതിക വിദ്യയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി മെച്ചപ്പെട്ട  പഠനബോധന തന്ത്രങ്ങൾ ആവിഷ്കരിക്കാൻ കേരളത്തിലെ മുഴുവൻ അധ്യാപകരെയും പ്രാപ്തരാക്കാൻ ലക്ഷ്യമിട്ടു കൊണ്ടുള്ള അവധിക്കാല അധ്യാപക പരിശീലനത്തിന് തുടക്കമായി.യു.പി.വിഭാഗം അധ്യാപകർക്കുള്ള 4 ദിവസത്തെ ഐ.സി.ടി പരിശീലനത്തിന്റെ ആദ്യഘട്ടം ഏപ്രിൽ 10, 11, 12,17 തീയ്യതികളിലായി ബി.ആർ.സി. തലത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. രണ്ടും  മൂന്നും ഘട്ട പരിശീലനങ്ങൾ  ഏപ്രിൽ 18-21, 24-27 തീയ്യതികളിൽ ഇതേ കേന്ദ്രങ്ങളിൽ  നടക്കും. ഇതിന്റെ തുടർച്ചയായി 4 ദിവസത്തെ വിഷയാധിഷ്ഠിത പരിശീലനം കൂടിയാകുമ്പോൾ മുഴുവൻ കുട്ടികളെയും പഠന മികവിലേക്ക്  നയിക്കാൻ പാകത്തിൽ ക്ലാസ്സ് റൂം പ്രവർത്ത നങ്ങൾ ആസൂത്രണം ചെയ്യാൻ അധ്യാപകർക്ക് കഴിയും.       പൊതു വിദ്യാലയങ്ങളെ  മികവിന്റെ കേന്ദ്രങ്ങളായി മാറ്റുകയെന്ന സർക്കാറിന്റെ  പ്രഖ്യാപിത ലക്ഷ്യം നിറവേറ്റാനുള്ള കർമ്മ പദ്ധതികളുടെ ഭാഗമായി നടക്കുന്ന ഇത്തവണത്തെ അവധിക്കാല അധ്യാപക പരിശീലനത്തിൽ...

അവധിക്കാല അധ്യാപക പരിശീലനം സമയവിവരപ്പട്ടിക

    Lettr Form by Razeena Shahid on Scribd

സ്നേഹതീരം ബോട്ടിലൂടെ ഒരു സ്നേഹ യാത്ര

Image
ചെറുവത്തൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ വീട്ടിൽ ഇരുന്നു.കിടന്നും മാത്രം ലോകത്തിന്റെ കാഴ്ചകൾ ആസ്വദിക്കുന്ന പ്രത്യേക പരിഗണനയും കൈത്താങ്ങും സ്റ്റേഹവും ആവശ്യമുള്ള ദൈവത്തിന്റെ പ്രത്യേക കരസ്പർശമുള്ള കുഞ്ഞു മക്കളും അവരുടെ അമ്മമാരും ബി ആർ സി യിലെ അധ്യപികമാരും കവ്വായി കായലിലൂടെ സ്റ്റേഹതീരം ബോട്ടിൽ നടത്തിയ യാത്ര ഈ കുട്ടികൾക്ക് അവിസ്മരണീയമായ അനുഭവമായിരുന്നു. ചുറ്റുപാടുള്ള കാഴ്ചകൾ കണ്ടും പട്ടുപാടി ഉല്ലസിച്ചും യാത്ര ആസ്വദിച്ച കുട്ടികളുടെ കണ്ണിൽ വിരിഞ്ഞ സന്തോഷം കാണേണ്ടതു തന്നെയായിരുന്നു.