Posts

കൈക്കോട്ടുകടവ് സ്കൂൾ ജേതാക്കൾ 03.02.2018

Image
സർവശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തിൽ ചെറുവത്തൂർ ബി ആർ സി സംഘടിപ്പിച്ച യു പി വിഭാഗം കുട്ടികൾക്കുള്ള ഉപജില്ലാ തല ഫുട്ബോൾ മേളയിൽ കൈക്കോട്ടുകടവ് പി എം എസ്സ് എ പി ടി എസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ ജേതാക്കളായി. ഫൈനൽ മത്സരത്തിൽ   ഉദിനൂർ സെൻട്രൽ എ യു പി  സ്കൂളിനെയാണ് ഇവർ കീഴ്പ്പെടുത്തിയത്.പടന്നക്കടപ് പുറം ഗവ. ഫിഷറീസ് ഹയർ സെക്കന്ററി സ്കൂൾ മൈതാനിയിൽ നടന്ന ഫുട്ബോൾ മേളയിൽ ഉപജില്ലാ പരിധിയിലെ 26 വിദ്യാലയങ്ങളിൽ നിന്നുള്ള 338 കുട്ടികൾ അണിനിരന്നു.വലിയപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ടി അബ്ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്തു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി എം സദാനന്ദൻ അധ്യക്ഷനായിരുന്നു. ഇന്ത്യൻ ആർമി ഫുട്‌ബോൾ കോച്ച് കെ ഗണേശൻ മുഖ്യാതിഥിയായിരുന്നു. ബിപിഒ  കെ നാരായണൻ, പടന്നക്കടപ്പുറം ഗവ.ഫിഷറീസ് ഹയർ സെക്കന്ററി സ്കൂൾ പ്രധാനാധ്യാപകൻ എം  ഭാസ്കരൻ ,രാജു നെടുങ്കണ്ടം, കെ അശോകൻ എന്നിവർ സംസാരിച്ചു. വിജയികൾക്ക് എസ് എസ് എ ജില്ലാ പ്രോജക്ട് ഓഫീസർ പി പി വേണുഗോപാലൻ സമ്മാനദാനം നടത്തി.

📊ഗണിത ലാബ് ഉദ്ഘാടനം ചെയ്തു⚖- GLPS KAYYUR

Image
         സർവ്വശിക്ഷ അഭിയാന്റെ ആഭിമുഖ്യത്തിൽ ചെറുവത്തൂർ ബി.ആർ.സിയുടെ പിന്തുണയോടെ കയ്യൂർ ഗവ.എൽ.പി.സ്കൂളിൽ സജ്ജീകരിച്ച ഗണിത ലാബിന്റെയും, പൊതു വിദ്യാഭ്യസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള രക്ഷാകർതൃവിദ്യാഭ്യാസ പരിപാടിയുടെയും ഉദ്ഘാടനം കയ്യൂർ-ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ. ശകുന്തള നിർവഹിച്ചു.ചെറുവത്തൂർ ബി.പി.ഒ   കെ.നാരായണൻ ആമുഖഭാഷണം നടത്തി. കയ്യൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി  സ്കൂൾ അധ്യാപകൻ കെ.അനിൽകുമാർ ക്ലാസ്സ് എടുത്തു. ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ.രജനി അക്കാദമിക മാസ്റ്റർപ്ലാൻ പ്രകാശനം ചെയ്തു. എൻ.കെ.വിനോദ് കുമാർ മാസ്റ്റർ പ്ലാൻ പരിചയപ്പെടുത്തി.                        'നല്ല സമൂഹത്തിനായ് നല്ല വായന' എന്ന വിഷയത്തിൽ ബി.ആർ.സി.സംഘടിപ്പിച്ച പ്രബന്ധരചനാ മത്സരത്തിലെ സ്കൂൾതല വിജയികൾക്ക് വാർഡ് മെമ്പർ പി.പി.മോഹനൻ സമ്മാനങ്ങൾ വിതരണം ചെയ്തു.  കെ.വി. പ്രമീള ടീച്ചർ വിദ്യാലയ മ...

ഭിന്നശേഷിക്കാരായ കുരുന്നുകളുടെ പഠനയാത്ര 02.02.2018

Image
       ലോക തണ്ണീർത്തട ദിനത്തിൽ കായലിൽ കണ്ടലുകൾ വെച്ചുപിടിപ്പിച്ച് ഭിന്നശേഷിക്കാരായ കുരുന്നുകളുടെ പഠനയാത്രയ്ക്ക് ഗംഭീര തുടക്കം. സർവശിക്ഷാ അഭിയാൻ ചെറുവത്തൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിലാണ് ഉപജില്ലാ പരിധിയിലെ ശാരീരിക മാനസിക പ്രയാസങ്ങൾ അനുഭവിക്കുന്ന കുട്ടികൾക്ക് പഠനയാത്ര സംഘടിപ്പിച്ചത്.          ലോക തണ്ണീർത്തട ദിനത്തിന്റെ സന്ദേശമുൾക്കൊണ്ട് കവ്വായിക്കായലിൽ ഇടയിലെക്കാട് ബണ്ടിനടുത്ത് അമ്പതോളം കണ്ടലുകൾ വെച്ചുപിടിപ്പിച്ചും ദിന സന്ദേശം കുട്ടികളിലേക്ക് പകർന്നുമായിരുന്നു  യാത്രയ്ക്ക് തുടക്കം കുറിച്ചത്.  ഇടയിലെക്കാട് എ എൽ പി സ്കൂളിലെ കുട്ടികൾ നാടിനെ അറിയാനെത്തിയ കൂട്ടുകാർക്ക് കണ്ടൽ തൈകൾ കൈമാറി വരവേറ്റു. ഇടയിലെക്കാട് കാവിന്റെ വനഭംഗി ആസ്വദിച്ചും കാവിലെ വാനരപ്പടയ്ക്ക് നിത്യവും ചോറൂട്ടുന്ന മാണിക്കമ്മയോട് അനുഭവങ്ങൾ ചോദിച്ചറിഞ്ഞും ജൈവ വൈവിധ്യത്തെ തൊട്ടറിഞ്ഞും തുടങ്ങിയ യാത്ര തീരദേശത്തിന്റെ പരിസ്ഥിതിയെ നേരിട്ടറിഞ്ഞ് ചെമ്പല്ലിക്കുണ്ട് വയലപ്ര വരെ നീണ്ടു. 20 കുട്ടികളും അവരുടെ രക്ഷിതാക്കളുമായിരുന്നു യാത്രയിൽ പങ്കാളികളായത്.ബിആർസിയ...

കബഡി ഫെസ്റ്റ് - ജി.യു.പി.എസ് മുഴക്കോം 20.൦1.2018

Image
യു പി വിഭാഗം വിദ്യാർഥികൾക്കായി ചെറുവത്തൂർ ബി ആർ സി സംഘടിപ്പിച്ച കബഡി ഫെസ്റ്റ് ഗെയിംസ് രംഗത്ത് പുതിയ ചുവടുവയ്പായി. സർവശിക്ഷാ അഭിയാൻ നിയമിച്ച സ്പെഷലിസ്റ്റ് അധ്യാപകർ വിവിധ മാറി  സ്കൂളുകളിൽ നടത്തുന്ന കായികപരിശീലന മികവിന്റെ നേർ ഷങ്ങളായി കബഡി മേള .കബഡി ചാമ്പ്യൻഷിപ്പ് ചെറുവത്തൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി എം സദാനന്ദൻ ഉദ്ഘാടനം ചെയ്തു.         ആൺകുട്ടികളുടെ 21 ഉം പെൺകുട്ടികളുടെ 16 ടീമുകളിലുമായി 444 പേരാണ് മത്സരത്തിൽ മാറ്റുരയ്ക്കാനെത്തിയത്. ചെറുവത്തൂർ ബി ആർ സി യിലെ സ്പെഷലിസ്റ്റ് അധ്യാപകർക്കൊപ്പം ജില്ലയിലെ മറ്റ് ബിആർസികളിലെ കായികാധ്യാപകരും റഫറിമാരായെത്തി.പൊതു വിദ്യാലയങ്ങളുടെ സർവ രംഗങ്ങളിലുമുള്ള പുരോഗതി ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി യു പി വിഭാഗങ്ങളുള്ള വിദ്യാലയങ്ങളിൽ സ്പെഷലിസ്റ്റ് കായികാധ്യാപകരെ സർക്കാർ നിയമിച്ചതോടെ അത്തരം സ്കൂളുകളിലെ കായികരംഗം ഇന്ന് സജീവമാണ്. എന്നാൽ യു പി വിഭാഗം കുട്ടികൾക്ക് ഉപജില്ലാ ഗെയിംസുകളിൽ പങ്കെടുക്കാൻ അവസരമില്ല. ഇത് മറികടക്കുന്നതിനു വേണ്ടിയാണ് ചെറുവത്തൂരിൽ ബി ആർ സി തലത്തിൽ ഇദംപ്രഥമമായി ഗെയിംസ് മേള ന...

ട്വിന്നിംഗ് പ്രോഗ്രാം

വിദ്യാലയ മികവുകൾ പരസ്പരം പങ്കുവയ്ക്കുന്നതിനും മികച്ച മാതൃകകൾ സ്വന്തം വിദ്യാലയത്തിൽ പ്രാവർത്തികമാക്കുന്നതിനും ലക്ഷ്യമിട്ട് സർവശിക്ഷാ അഭിയാൻ ആവിഷ്ക്കരിച്ച    സ്കൂൾ ട്വിന്നിംഗ് പ്രോഗ്രാമിന് ചെറുവത്തൂർ ബി ആർ സി യിൽ തുടക്കമായി.ഉദിനൂർ സെൻട്രൽ എ യു പി സ്കൂളിൽ അതിഥികളായെത്തിയ മുഴക്കോം ജിയുപി സ്കൂളിലെ ഏഴാം തരത്തിലെ മുപ്പത് വിദ്യാർഥികളും പ്രഥമാധ്യാപകനുൾപ്പെടെ നാല് അധ്യാപകരുമാണ് വേറിട്ട പരിപാടിയിൽ പങ്കാളികളായത്.         രാവിലെ സ്‌കൂൾ അസംബ്ലിയിൽ പടന്ന ഗ്രാമ പഞ്ചായത്ത് മെമ്പർ ഒ ബീനയും ഒന്നാം തരത്തിലെ കുട്ടികളും ചേർന്ന് അതിഥികളായ കുട്ടികൾക്ക് പുസ്തകങ്ങൾ സമ്മാനിച്ചുകൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, ഉറുദു വാർത്താ വായനകളും പുസ്തകാസ്വാദനക്കുറിപ്പ് അവതരണവും അസംബ്ലിയെ ശ്രദ്ധേയമാക്കി. തുടർന്ന് ഐ സി ടി സാധ്യതകൾ ഉപയോഗപ്പെടുത്തി ഏഴാം തരത്തിൽ വിവിധ വിഷയങ്ങൾ എളുപ്പത്തിൽ ഗ്രഹിക്കാൻ പറ്റും വിധത്തിൽ അധ്യാപകർ അവതരിപ്പിച്ചു.ഉദിനൂരിന്റെ മികവുകളിലൊന്നായ പ്രതിമാസ മാധ്യമ ക്വിസ് മത്സരത്തിൽ മുഴക്കോത്തെ കുട്ടികളും സമ്മാനം നേടി.ഉദിനൂർ സെൻട്രലിൽ 2017-...

*ക്ലാസ്സ് ലൈബ്രറികളിലൂടെ പുതിയ വായനാ സംസ്കാരത്തിലേക്ക്*

Image
                *ക്ലാസ്സ് ലൈബ്രറികളിലൂടെ പുതിയ വായനാ സംസ്കാരത്തിലേക്ക്*  .............................. ............ക്ലാസ് ലൈബ്രറികളിലൂടെ പുതിയ വായനാ സംസ്കാരം കെട്ടിപ്പടുക്കാനുള്ള യത്നത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട വായനാ സെമിനാർ പുതിയ കാലത്തെ കുഞ്ഞു വായനയെ പരിപോഷിപ്പിക്കാനുള്ള സമ്പന്നമായ ചുവടുവയ്പായി. സർവശിക്ഷാ അഭിയാൻ ചെറുവത്തൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ കരക്കേരു ഫ്രന്റ്സ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ  നടത്തിയ ഏകദിന സെമിനാറും മലയാളത്തിളക്കം  പദ്ധതിയുടെ ഉപജില്ലാതല വിജയപ്രഖ്യാപനവുമാണ് രക്ഷിതാക്കളുടെയും ജനപ്രതിനിധികളുടെയും അധ്യാപകരുടെയും സജീവമായ ഇടപെടലിലൂടെ ശ്രദ്ധേയമായത്.       'നല്ല വായന       നല്ല പoനം        നല്ല ജീവിതം' ക്യാമ്പെയിനിന്റെ ഭാഗമായി  ബിആർസിയുടെ നേതൃത്വത്തിൽ നടന്ന പുസ്തകയാത്ര, അമ്മ വായന കുഞ്ഞു വായന, കുട്ടികളുടെ വായനാ കുറിപ്പുകളുടെ പതിപ്പ്, മലയാളത്തിളക്കം അനുഭവത്തിന്റെ പശ്ചാത്തലത്തിൽ തയ്യാറാക്കപ്പെട്ട കുട്ടികളുടെ രചനകൾ ,രക്ഷിതാക്കളുടെ പ്രബന്ധരചനാ മത്സ...

'ഒന്നിച്ചൊന്നായ്... ഞങ്ങളും നിങ്ങളോടൊപ്പം'

Image
സർവ്വശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തിൽ ഡിസമ്പർ 1 മുതൽ 7വരെ നടന്ന ഭിന്നശേഷി വാരാചരണത്തിന്റെ ജില്ലാതല സമാപനം ചെറുവത്തൂർ ബി.ആർ.സിയിലെ കരക്കേരു ഫ്രന്റ്സ് ക്ലബ്ബിൽ നടന്നു. ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി 60 കുട്ടികളും അവരുടെ രക്ഷിതാക്കളും, ബി.ആർ.സി പ്രവർത്തകരും ഉൾപ്പെടെ 150 പേർ പങ്കെടുത്ത 'ഒന്നിച്ചൊന്നായ്... ഞങ്ങളും  നിങ്ങളോടൊപ്പം' പരിപാടി പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി.ശ്രീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ടി.വി. ഷോയിൽ നാടൻ പാട്ടുകൾ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനം കവർന്ന മാടക്കാൽ ഗവ.എൽ.പി.സ്കൂളിലെ ഗോകുൽ രാജിനുള്ള ബി.ആർ.സിയുടെ ഉപഹാരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.എം.സദാനന്ദൻ വിതരണം ചെയ്തു.ചെറുവത്തൂർ  ബി.പി ഒ  കെ.നാരായണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പിലിക്കോട് ഗവ: ഹൈസ്കൂൾ പ്രഥമാധ്യാപകൻ എൻ.നാരായണൻ ആശംസയർപ്പിച്ച് സംസാരിച്ചു.പി വി.ഉണ്ണി രാജൻ സ്വാഗതവും  പി.വി.പ്രസീദ നന്ദിയും പറഞ്ഞു. തുടർന്ന്  നടന്ന കലാപരിപാടികളിലും കായിക മത്സരങ്ങളിലും കുട്ടികൾ ആവേശപൂർവം പങ്കെടുത്തു.   വൈകുന്നേരം പിലിക്കോട്ടെ ദീക്ഷിത് ദി ഗേഷും രക്ഷിതാക്കളും ചേർന്ന്  ക...