Posts

പഠനത്തെളിവുകളുടെ നേർസാക്ഷ്യം

Image
പഠനത്തെളിവുകളുടെ നേർസാക്ഷ്യം നോർത്ത് തൃക്കരിപ്പൂർ എ .എൽ പി സ്കൂളിലെ ഒന്നാം തരത്തിലെ കുട്ടികളുടെ നോട്ടുപുസ്തകങ്ങൾ കുട്ടികളുടെ പഠന നേട്ടങ്ങളിലെ വളർച്ചയും സർഗാത്മകതയും വിളിച്ചോതുന്നവയാണ്. ഗണിത നോട്ടുപുസ്തകവും. പരിസരപഠനത്തിന്റെ സചിത്ര പുസ്തകവും' ഇംഗിഷ് നോട്ടുപുസ്തവും ഏറെ ആകർഷകമാണ്. തന്റെ കുട്ടികൾക്ക് വേണ്ടി ഏറെ അധ്വാനിക്കുന്ന സിന്ധു ടീച്ചറുടെ ഇടപെടലും ചെറുതല്ല. ടീച്ചർ നിർദേശിക്കുന്നതെല്ലാം തങ്ങളുടെ മക്കൾക്ക് വേണ്ടി ചെയ്തു കൊടുക്കുന്ന രക്ഷിതാക്കളുടെ നല്ല മനസ്സും നോട്ടുപുസ്തകങ്ങളെ കൂടുതൽ മിഴിവുറ്റതാക്കുന്നു.

പരിഹാരബോധന ക്ലാസ്സുകൾക്ക്  ചെറുവത്തൂർ ബി.ആർ.സിയിൽ തുടക്കമായി.

Image
ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള പരിഹാരബോധന ക്ലാസ്സുകൾക്ക്  ചെറുവത്തൂർ ബി.ആർ.സിയിൽ തുടക്കമായി. ............................................. ചന്തേര: കളിച്ചും, ചിരിച്ചും, വരച്ചും, നിറം നൽകിയും, ആടിയും പാടിയും കുഞ്ഞുങ്ങൾ പഠനപ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതു കണ്ടപ്പോൾ രക്ഷിതാക്കൾക്ക് എന്തെന്നില്ലാത്ത സന്തോഷം.. ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ചെറുവത്തൂർബി.ആർ.സിയുടെ നേതൃത്വത്തിൽ GUPS ചന്തേര, GUPS പടന്ന, GLPS കൂലേരി എന്നിവിടങ്ങളിൽ  സംഘടിപ്പിച്ച  പരിഹാരബോധന ക്ലാസ്സുകളിൽ പങ്കെടുക്കാനെത്തിയതായിരുന്നു കുട്ടികളും രക്ഷിതാക്കളും. പെറുവത്തൂർ ബി.ആർ.സിയിലെ  ഐ.ഇ.ഡി.സി. റിസോഴ്സ് അധ്യാപികമാർ പ്രതിവാര ആസൂത്രണ യോഗത്തിന്റെ ഭാഗമായി തയ്യാറാക്കിയ മൊഡ്യൂൾ അനുസരിച്ചായിരുന്നു മൂന്നിടങ്ങളിലെയും ക്ലാസ്സുകൾ..പ്രവർത്തനങ്ങളിൽ  പങ്കാളികളാകാൻ വിമുഖത കാണിച്ച് തുടക്കത്തിൽ മാറി നിന്ന കുട്ടികൾ പോലും അവസാനമാകു മ്പോഴേക്കും  അധ്യാപികമാരുടെ ഇടപെടലുകളിലൂടെ കളികളിലും ഭാഷാ-ഗണിത പ്രവർത്തന ങ്ങളിലും  ആവേശപൂർവം പങ്കെടുത്തു. ചന്തേര ബി.ആർ.സി യിൽ  നടന്ന ക്ലാസ്സിലെ ആദ്യ പ്രവർത്തനത്തിൽ ഭിന...

ഒന്നാം ക്ലാസ്സില്‍ ഒന്നാം തരം പഠനം

Image
ഗവ.യു.പി സ്കൂൾ മുഴക്കോത്തെ ഒന്നാം ക്ലാസ്സ് .കുട്ടികളെല്ലാം വളരെ അച്ചടക്കത്തോടെ വരികളായി തറയിലിരുന്ന് ശ്രീജ ടീച്ചർ പറയുന്നത് ശ്രദ്ധയോടെ കേൾക്കുകയാണ്.മലയാളത്തിലെ ഒന്നാം യൂണിറ്റിലെ പഠിച്ച പദങ്ങൾ ഓരോന്നായി വൈറ്റ് ബോർഡിൽ എഴുതbന്നു.കുട്ടികളെക്കൊണ്ട് വായിപ്പിക്കുന്നു. ക്രമത്തിലുള്ള വായന ഒഴിവാക്കി ടീച്ചർ നിർദേശിക്കുന്ന പദം വായിക്കാൻ പറഞ്ഞപ്പോൾ വായനക്ക് പുതിയ മുഖം കൈവന്നു. രണ്ടാം ഘട്ടത്തിൽപദങ്ങളെല്ലാം സ്ടിപ്പുകളിൽ എഴുതി. കുട്ടികളെ രണ്ടു ഗ്രൂപ്പുകളാക്കി.സ്ടിപ്പുകൾ തറയിൽ നിരത്തിവെച്ചു.ഒരു ഗ്രൂപ്പ് ഉയർത്തിക്കാണിക്കുന്ന സ്ട്രിപ്പ് മറ്റേ ഗ്രൂപ്പ് വായിക്കണം. വാശിയോടെ അവർ പ്രവർത്തനം ഏറ്റെടുത്തു. രണ്ടു ഗ്രൂപ്പുകളും എല്ലാ സ്ട്രിപ്പകളും വായിച്ചു. മൂന്നാം ഘട്ടത്തിൽ വാക്യനിർമ്മാണമാണ്. പദസ്ട്രിപ്പുകളിൽ ഏതെങ്കിലും രണ്ടെണ്ണം ചേർത്ത് വാക്യങ്ങളാക്കണം - വായിക്കണം - ബോർഡിൽ എഴുതണം. ഞാൻ നിർദേശിച്ച വാക്യങ്ങളെല്ലാം കുട്ടികൾ നിർമ്മിച്ചു.ബോർഡിൽ എഴുതി. വായിച്ചു. ആകെ വന്ന പ്രശ്നം പദസ്ട്രിപ്പുകൾ ക്രമീകരിക്കുമ്പോൾ വന്ന ചെറിയ പിഴവുകൾ മാത്രമാണ്. തത്ത വന്നു -  എന്നതിന് പകരം -വന്നു തത്ത - എന്ന് ക്രമീകരിച്ചു. അത് വളരെ വ...

സര്‍ഗ്ഗാത്മകമാകുന്ന ക്ലാസ്സ്‌ മുറി

Image
നാലിലാംകണ്ടം ഗവ.യു.പി സ്കൂളിലെ 6, 7 ക്ലാസ്സിലെ കുട്ടികൾ bookdesign പ്രവർത്തനത്തിന്റെ ഭാഗമായിതയ്യാറാക്കിയ ബുക്കുകൾ ഹലോ ഇംഗിഷ് എത്രമാത്രം കുട്ടികളെയും ക്ലാസ്സ് മുറിയെയും ചടുലവും സർഗാത്മകവുമാക്കി മാറ്റിയിട്ടുണ്ട് എന്നതിന്റെ മികച്ച തെളിവുകളാണ്.ഉയർന്ന ആത്മവിശ്വാസത്തോടെയാണ് കുട്ടികൾ അവരുടെ ഈ ബുക്കുകളെക്കുറിച്ച് സംസാരിച്ചത്.ശശികല ടീച്ചറുടെ ഇംഗിഷ് ക്ലാസ്സ് അവർ നന്നായി ആസ്വദിക്കുന്നു. നിർദേശങ്ങളോട് നന്നായി പ്രതികരിക്കുന്നു. ടീച്ചറുടെ മികച്ച ആസൂത്രണത്തിന്റെ കൂടി തെളിവുകളാണ് ഈ ഉൽപന്നങ്ങൾ.എന്നാൽ 5,6,7 ക്ലാസ്സിൽ ഇംഗ്ലീഷും കൂടാതെ മൂന്ന് ക്ലാസ്സിലും സാമുഹ്യ പാഠവും കൈകാര്യം ചെയ്യേണ്ടി വരുന്നത് തന്റെ ആസൂത്രണത്തെ'ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് ടീച്ചർ വ്യക്തമാക്കി.
............................................. 欄Hello English欄 .............................................   ✍ഹലോ ഇംഗ്ലീഷിന്റെ പത്ത് മണിക്കൂർ സന്നദ്ധതാ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഒന്നാം യൂനിറ്റിലേക്ക് കടക്കുമ്പോൾ ചന്തേര ഗവ: യു പി.സ്കൂളിലെ രാധിക ടീച്ചർക്ക് തികഞ്ഞ സംതൃപ്തി... ഒപ്പം ആത്മവിശ്വാസവും. മലയാളത്തിൽ ഒരു വാക്കു പോലും പറയാതെ, ചിട്ടയായി ആസൂത്രണം ചെയ്ത Teacher talk ലൂടെ ക്ലാസ്സ് റൂം പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോയപ്പോൾ, കാര്യങ്ങൾ ഉൾക്കൊള്ളാനും പ്രതികരിക്കാനും കുട്ടികൾക്ക് യാതൊരു പ്രയാസവുമുണ്ടായില്ല.. (പഠന പ്രവർത്തന ത്തിലൂടെ രൂപപ്പെട്ട വിവിധ ഉല്പന്നങ്ങൾ നേർസാക്ഷ്യങ്ങളായി ക്ലാസ്സ് മുറിയിൽ ഉണ്ട്.) 'ഹലോ ഇംഗ്ലീഷ്' സ്കൂൾ തല ഉദ്ഘാടനത്തിന്റെ ഭാഗമായി ഹാളിൽ തിങ്ങിനിറഞ്ഞ  രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തിൽ ഏഴാംതരത്തിലെ  ഒന്നാമത്തെ യൂനിറ്റിലെ entry activity മുഴുവൻ കുട്ടികളെയും പങ്കാളികളാക്കിക്കൊണ്ട്  ടീച്ചർ അവതരിപ്പിച്ചപ്പോൾ കുട്ടികളുടെ പഠന പുരോഗതിയിൽ  രക്ഷിതാക്കൾക്കും പരിപൂർണ്ണ സംതൃപ്തി.അതിന്റെ തെളിവായിരുന്നു ക്ലാസ്സ് കഴിഞ്ഞയുടനെ സദസ്സിൽ നിന്നുയർന്ന നല...

ഹലോ ഇംഗ്ലീഷ് പരിപാടി ഇനി രണ്ടാം ഘട്ടത്തിലേക്ക്

Image
പത്തു മണിക്കൂർ സന്നദ്ധതാ പ്രവർത്തനങ്ങൾ പൂർത്തിയായി. വിദ്യാലയങ്ങളിൽ ഇനി ഹലോ ഇംഗ്ലീഷ്  പാഠഭാഗത്തേക്ക്. ഇംഗ്ലീഷ് ഭാഷ അനായാസേന കൈകാര്യം ചെയ്യാൻ മുഴുവൻ കുട്ടികളെയു...
Image
ജൂൺ 15 വെള്ളി -പുതിയ അധ്യയന വർഷത്തിലെ രണ്ടാം ശനിയും ഞായറുമല്ലാത്ത ആദ്യത്തെ പൊതു അവധി, പെരുന്നാൾ ദിനം. തൊട്ടു വരുന്ന  ശനിയും ഞായറും കൂടിയാകുമ്പോൾ മൂന്നു ദിവസത്തെ അവധി ആസ്വദിക്കാനുള്ള തയ്യാറെടുപ്പ് മുമ്പേ നടത്തിക്കാണും പലരും.. പക്ഷെ, ഓർക്കാപ്പുറത്തായിരുന്നു വ്യാഴാഴ്ച വൈകുന്നേരം മൂന്നരയ്‌ക്ക് സുസ്മേരവദനനായി ഹെഡ്മാഷുടെ എളിമയോടെയുള്ള അഭ്യർഥന, ''നമ്മുടെ വിജയൻ മാഷിന് നാളെ മാത്രമേ സമയമുള്ളൂ.. ഹെഡ് മാഷായി പ്രമോഷൻ കിട്ടി ഇപ്പം പോയതല്ലേയുള്ളൂ.. സാധ്യായ ദിവസങ്ങളിലും, ശനിയാഴ്ചയുമൊന്നും സ്കൂൾ ഒഴിവാക്കി വരാൻ മാഷിന് കഴിയില്ലത്രേ... നാളെയാണെങ്കിൽ പെരുന്നാൾ അവധിയല്ലേ.. രാവിലെ മുതൽ വൈകുന്നേരം വരെ മാഷ്  ഫ്രീയാണ്... നമ്മൾ റെഡിയാണെങ്കിൽ  ഗണിത പഠനോപകരണ നിർമ്മാണ ശില്പശാല നാളെത്തന്നെയാവാമെന്ന് മാഷ് പറയുന്നു.. പെരുന്നാളാണ്.. ലീവാണ്...വീട്ടിൽ പല തിരക്കും കാണും.. എങ്കിലും കുറച്ചു പേരെങ്കിലും നാളെ വരികയാണെങ്കിൽ വിജയൻ മാഷുടെ സേവനം പ്രയോജനപ്പെടുത്തി നമുക്ക് എൽ.പിയിലും യു.പി.യിലും ഓരോ ക്ലാസ്സിലേക്കെങ്കിലും ഗണിത ലാബിനാവശ്യമായ ഉപകരണങ്ങൾ ഉണ്ടാക്കാമായിരുന്നു.. എന്താ നിങ്ങടെ അഭിപ്രായം? ബുദ്ധിമുട്ടാണെങ്കി...