ഗേള്‍സ് ഫെസ്റ്റ്
Add caption |
സര്‍വ്വശിക്ഷ അഭിയാന്‍ കാസര്‍ഗോഡിന്റെയും ചെറുവത്തൂര്‍ ബിആര്‍സിയുടെയും പടന്ന ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ ഗേള്‍സ് ഫെസ്റ്റ് സംഘടിപ്പിച്ചു.ഉദിനൂര്‍ സെന്‍ട്രല്‍ എയുപി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്തിലെ മൂന്ന് യുപി വിദ്യാലയങ്ങില്‍ നിന്നായി 120 ഓളം കുട്ടികള്‍ പുങ്കെടുത്തു.കുട്ടികളുടെ സര്‍ഗാത്മക രചന,കലാപ്രകടനങ്ങള്‍,കളിക്കൂട്ടം തുടങ്ങിയവ നടന്നു.സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സി.എം മനോഹരന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു.ചെറുവത്തൂര്‍ ബിപിഒ ഒ.രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു.വി.ഹരിദാസ് സ്വാഗതവും പി.പി കുഞ്ഞികൃഷ്ണന്‍ നന്ദിയും പറഞ്ഞു.മാതൃസമിതി വൈസ്പ്രസിഡന്റ് ശ്രീപാര്‍വതി,സമിത എന്നിവര്‍ ഫെസ്റ്റില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കേറ്റുകള്‍ വിതരണം ചെയ്തു.