ചന്തേര ഗവ; യു പി സ്കൂള്‍ നൂറാം വാര്‍ഷികാഘോഷ സംഘാടക സമിതി
തങ്ങള്‍ പഠിച്ച , തങ്ങളുടെ മക്കളും, പേരമക്കളും പഠിക്കുന്ന, നാടിന്റെ സ്വന്തം വിദ്യാലയത്തിന്റെ നൂറാം വാര്‍ഷികം ആഘോഷമാക്കാന്‍ ഗ്രാമമൊന്നകെയെത്തി. ചന്തേര ഗവ; യു പി സ്കൂള്‍ നൂറാം വാര്‍ഷികാഘോഷ സംഘാടക സമിതി രൂപീകരണ യോഗമാണ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായത്. യോഗം കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. വി രമണി അധ്യക്ഷത വഹിച്ചു. ടി വി ഗോവിന്ദന്‍ , കെ പത്മാവതി, എ. വി ദാമോദരന്‍ മാസ്റ്റര്‍ , വി എം കുമാരന്‍ ,ടി രാജന്‍ ,ടി കെ പൂക്കോയ തങ്ങള്‍, പി രാജന്‍ മാസ്റ്റര്‍, അമര്‍നാഥ് കെ തുടങ്ങിയവര്‍ സംസാരിച്ചു. 2014 ജനുവരി മുതല്‍ ഡിസംബര്‍ വരെ വിപുലമായ പരിപാടികളോടെ വാര്‍ഷികാഘോഷം സംഘടിപ്പിക്കാന്‍ തീരുമാനമായി.
Comments
Post a Comment