ഫോക്കസ് സെമിനാറുകള്‍ നാടിനെ ഉണര്‍ത്തി

അക്ഷര കേന്ദ്രം അടച്ചുപൂട്ടാതിരിക്കാന്‍ തിമിരിയില്‍ ജനകീയ കൂട്ടായ്മ 
  തലമുറകള്‍ക്ക് അക്ഷര വെളിച്ചം പകര്‍ന്ന സരസ്വതി ക്ഷേത്രം അടച്ചുപൂട്ടാതിരിക്കാന്‍ വിളിച്ചു ചേര്‍ത്ത വികസന സമിതി യോഗത്തില്‍ മികച്ച ജനപങ്കാളിത്തം. തിമിരി എ.എല്‍.പി സ്കൂളില്‍ നടന്ന സെമിനാറില്‍ വിദ്യാലയ വികസനത്തിനായുള്ള പ്രാഥമിക രൂപരേഖ തയ്യാറാക്കി. 1925 ല്‍ സ്ഥാപിതമായ ഈ പൊതുവിദ്യാലയത്തില്‍ നിലവില്‍ 54 കുട്ടികളാണ് പഠനത്തിനെത്തുന്നത്. സര്‍ക്കാര്‍ കണക്കില്‍ വിദ്യാലയം അനാദായകരമാണ്. അടച്ചു പൂട്ടാതിരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ഫോക്കസ് 2015 പദ്ധതി പ്രകാരമാണ് വികസന സെമിനാര്‍ സംഘടിപ്പിച്ചത്. നൂറോളം പേര്‍ സെമിനാറില്‍ പങ്കെടുത്തു. ഒരിക്കലും വിദ്യാലയം അടച്ചുപൂട്ടാന്‍ അനുവദിക്കില്ലെന്ന് ഉറച്ചു പറഞ്ഞാണ് യോഗത്തിനെത്തിയവര്‍ പിരിഞ്ഞത്. 65000 ത്തോളം രൂപ വിദ്യാലയ വികസനത്തിനായി നാട്ടുകാരുടെ സംഭാവനയും ലഭിച്ചു. യോഗം കെ.കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.പി.വി ജാനകി അധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ;പി. വി കൃഷ്ണകുമാര്‍ പൊതുവിദ്യാഭ്യാസത്തിന്റെ പ്രസക്തി എന്ന വിഷയം അവതരിപ്പിച്ചു. സ്കൂള്‍ പി.ടി,എ പ്രസിഡന്റ് പി. വി മോഹനന്‍, ബി.ആര്‍.സി പരിശീലകന്‍ എം. മഹേഷ്‌ കുമാര്‍, ശോഭന.കെ.പി എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ പ്രധാനാധ്യാപകന്‍ പി.ഈശ്വരന്‍ സ്വാഗതവും, കെ.ജയദേവന്‍ നന്ദിയും പറഞ്ഞു.
വികസനസെമിനാര്‍ - എ.എല്‍.പി.എസ് തിമിരി
ഫോക്കസ് - തിമിരി എ.എല്‍.പി.എസ് പൂര്‍വവിദ്യാര്‍ത്ഥി ദാമോദരേട്ടന്‍

ഫോക്കസ് - ബിരിച്ചേരി ജി.എല്‍.പി.എസ് ഉദ്ഘാടനം കെ.കുഞ്ഞിരാമന്‍ എം.എല്‍.എ

ഫോക്കസ് - ബിരിച്ചേരി ജി.എല്‍.പി.എസ് ഉദ്ഘാടനം കെ.കുഞ്ഞിരാമന്‍ എം.എല്‍.എ

ഫോക്കസ് - തിമിരി എ.എല്‍.പി.എസ് ഉദ്ഘാടനം കെ.കുഞ്ഞിരാമന്‍ എം.എല്‍.എ

ഒരു നാടിനാകെ അക്ഷര വെളിച്ചം വീശിയ ബീരിച്ചേരി ഗവ: എല്‍.പി സ്കൂളിനെ പുരോഗതിയിലേക്ക് കൈപ്പിടിച്ചുയര്‍ത്താന്‍ നാടിന്റെ ജനകീയ കൂട്ടായ്മ. ഏഴര പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സ്ഥാപിതമായ വിദ്യാലയത്തില്‍ നിന്ന് അക്ഷരം നുകര്‍ന്ന് ജീവിതത്തിന്റെ ഉന്നത മേഖലകളില്‍ എത്തി ചേര്‍ന്നവര്‍ നിരവധിയാണ്‌. പൊതു വിദ്യാലയങ്ങളുടെ കടന്നുവരവ് സൗജന്യ വിദ്യാഭ്യാസം നല്‍കുന്ന വിദ്യാലയങ്ങള്‍ ഇന്ന് അടച്ചുപൂട്ടല്‍ ഭിഷണിയിലാണ്‌. ഈ സാഹചര്യത്തിലാണ്‌ ബീരിച്ചേരി സ്കൂളിനെ ഉയര്‍ച്ചയിലേക്ക് കൈപ്പിടിച്ചുയര്‍ത്താന്‍ ഫോക്കസ് പ്ദ്ധതിയിലൂടെ ജനകീയ കൂട്ടായ്മയും വികസന സെമിനാറും സംഘടിപ്പിച്ചത്. വിദ്യാലയത്തിലേക്ക് കുട്ടികളെ ആകര്‍ഷിക്കാന്‍ അല്‍ ഹുദാ ബീരിച്ചേരി, എസ്.ഇ.എസ്, മാസ്ക് മേനോക്ക്, സ്കൂള്‍ പി.ടി.എ എന്നിവരുടെ നേതൃത്വത്തില്‍ സ്കൂള്‍ ചൂവരുകളില്‍ വിവിധ ചിത്രങ്ങളൊരുക്കി ഭംഗിയാക്കിയത്. നമ്മളും നമ്മുടെ രക്ഷിതാക്കളും അക്ഷരം നുകര്‍ന്ന ഈ വിദ്യാലയത്തെ അട്ച്ചുപൂട്ടാന്‍ അനുവദിക്കില്ലാ എന്ന ഉറച്ച മനസ്സോടെയാണ്‌ കൂട്ടായ്മ അവസാനിപ്പിച്ചത്. സെമിനാര്‍ ഉദ്ഘാടനം ചെയ്ത കെ കുഞ്ഞിരാമന്‍ എം.എല്‍.എ സ്കൂളിലേക്ക് രണ്ടു കമ്പ്യൂട്ടറുകള്‍ വാഗ്ദാനം ചെയ്തതോടെ രക്ഷിതക്കളും ക്ലബ്ബുകളും സ്കൂള്‍ അധ്യാപകരും സ്കൂളിന്റെ ഉയര്‍ച്ചക്ക് ആവശ്യമായ വാഗ്ദാനങ്ങളുമായി മുന്നോട്ടു വരികയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ അധ്യക്ഷത വഹിച്ചു.എസ്.എസ്.എ ജില്ലാ പ്രൊജക്‌ട് ഓഫീസര്‍ ഡോ. എം ബാലന്‍,ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ.പി.വി.കൃഷ്ണകുമാര്‍, പി.ടി.എ പ്രസിഡന്റ് എന്‍.പി ആരിഫ്, ബി.ആര്‍.സി ട്രെയിനര്‍ എം മഹേഷ് കുമാര്‍, ബി.പി.ഒ ഷൈനി, വി.പി.പി അബ്ദുറഹീം, പി.വി നാരായണന്‍ മേനോക്ക്, ടി.വി കുഞ്ഞബ്ദുല്ല, മന്‍സൂഖ് റഹ്‌മാന്‍, ഒ.വി ഷിനിത്ത്, സറീന ഷൗക്കത്ത്, പി.കെ പ്രേമലത, ടി മുഹമ്മദ് അഷ്‌റഫ് പ്രസംഗിച്ചു.

Comments

Popular posts from this blog

രാമായണം ക്വിസ്

രാമായണം ക്വിസ് 2015