രാമായണം പ്രശ്നോത്തരി 1. ബാലകാണ്ഡം *********************** 1.ആദികാവ്യം എന്ന് പേരില്‍ അറിയപ്പെടുന്ന ഇതിഹാസം ഏത് ? വാത്മീകി രാമായണം 2.ആദി കവി എന്ന പേരില്‍ അറിയപ്പെടുന്ന മഹര്‍ഷി ആര് ? വാത്മീകി മഹര്‍ഷി 3.സാധാരണയായി കര്‍ക്കിടക മാസത്തില്‍ പാരായണം ചെയ്യുന്ന ഗ്രന്ഥം ഏത് ? അദ്ധ്യാത്മരാമായണം കിളിപ്പാട്ട് 4.അദ്ധ്യാത്മരാമായണം കിളിപ്പാട്ട് രചിച്ചത് ആര് ? തുഞ്ചത്തെഴുത്തച്ഛന്‍ 5.അദ്ധ്യാത്മരാമായണത്തില്‍ ആദ്യത്തെ കാണ്ഡത്തിന്റെ പേര് എന്ത് ? ബാലകാണ്ഡം 6.അദ്ധ്യാത്മരാമായണം കിളിപ്പാട്ട് തുടങ്ങുന്നത് ഏതു പദത്തോട് കൂടിയാണ് ? ശ്രീരാമ രാമ! രാമ! 7.അദ്ധ്യാത്മരാമായണം ആര് തമ്മിലുള്ള സംവാദമായിട്ടാണ് രചിക്കപ്പെട്ടീട്ടുള്ളത് ? ഉമാമഹേശ്വരന്മാര് 8.അദ്ധ്യാത്മരാമായണം മൂലം ഏതുഭാഷയിലാണ് ? സംസ്കൃതം 9.വാത്മീകിക്ക് രാമായണം ഉപദേശിച്ചത് ആരായിരുന്നു ? ശ്രീനാരദമഹര്‍ഷി 10.വാത്മീകിക്ക് ഏതു നദിയില്‍ സ്നാനത്തിനുപോയപ്പോള്‍ ആണ് കാട്ടാളന് ക്രാൌഞ്ചപക്ഷിയെ വധിച്ചത് കാണാന്‍ ഇടയായത് ? തമസ്സാനദി 11.വാത്മീകി ആദ്യമായി രചിച്ചശ്ലോകം തുടങ്ങുന്നത് എങ്ങനെയാണു ? ''മാ നിഷാദ '' 12.വാത്മീകി രാമായണത്തി...
Comments
Post a Comment