കേരളപ്പിറവിയുടെ അറുപതാം വാർഷികം -നവംബർ 1 മുതൽ 15 വരെ എസ്.എസ്.എ കാസർഗോഡ് മാതൃഭാഷാ പക്ഷമായി ആചരിക്കുന്നു. പടന്നക്കാട് എസ്.എൻ.ടി.ടി.ഐ യിൽ ഇന്ന് നടന്ന സെമിനാറോടെ പരിപാടിക്ക് തുടക്കമായി.'മാതൃഭാഷയും പൊതു വിദ്യാഭ്യാസവും ' എന്ന വിഷയത്തിലായിരുന്നു സെമിനാർ. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ യു.കരുണാകരൻ പക്ഷാചരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഒ.എം.ശങ്കരൻ ,ഇ.പി.രാജഗോപാലൻ എന്നിവർ വിഷയാവതരണം നടത്തി.ഡയറ്റ് പ്രിൻസിപ്പാൽ പി.വി.കൃഷണകുമാർ മോഡറേറ്ററായിരുന്നു. ഉദ്ഘാടനച്ചടങ്ങിൽ എസ്.എസ്.എ ജില്ലാ പ്രൊജക്ട് ഓഫീസർ രവി വർമൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസർ പി.പി.വേണുഗോപാലൻ സ്വാഗതവും ഹോസ്ദുർഗ് ബി.പി.ഒ.മധുസൂദനൻ നന്ദിയും പറഞ്ഞു.
      നവംബർ 14 ന് ചെറുവത്തൂർBRC യിൽ സംഘടിപ്പിക്കുന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ സദസ്സുവരെ വൈവിധ്യമാർന്ന പരിപാടികൾ BRC കളുടെ നേതൃത്വത്തിൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് നടക്കും.കേരള ക്വിസ്, പ്രബന്ധരചന, കവിതാ രചന, ചിത്രരചന, കയ്യെഴുത്ത് മാസികാ നിർമ്മാണം, വിദ്യാരംഗം സാഹിത്യ ശിൽപ്പശാല... എന്നിങ്ങനെ കുട്ടികൾക്കും, രക്ഷിതാക്കൾക്കും, അധ്യാപകർക്കും പങ്കെടുക്കാവുന്ന പരിപാടികൾ ഓരോ ബി.ആർ.സിക്കും ആസൂത്രണം ചെയ്യാം.BRC തല സെമിനാറുകളും ഉണ്ടാവും.

Comments

Popular posts from this blog

രാമായണം ക്വിസ്

രാമായണം ക്വിസ് 2015