വിദ്യാലയ സന്ദര്‍ശന കുറിപ്പുകള്‍-2

ട്രൈഔട്ട് നല്‍കിയ പാഠങ്ങള്‍


എ എല്‍ പി എസ് തിമിരി,പഠനത്തിന് അനുയോജ്യമായ നല്ല അന്തരീക്ഷം.എന്നാല്‍ കെട്ടിടങ്ങള്‍ ശോച്യാവസ്ഥയില്‍.ഒരുചെറിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന 1,3,4ക്ലാസ്സുകള്‍.ഒന്നാം ക്ലാസ്സ് വളരെ ചെറിയ മുറിയില്‍

കുട്ടികള്‍ക്ക് ഓടിനടക്കാനോ,കളിക്കാനോ,സ്വതന്ത്രമായി പ്രവര്‍ത്തനങ്ങള്‍ ചെയ്യാനോ ഇടമില്ല. രണ്ടാം ക്ലാസ്സിന് ടൈല്‍ പതിച്ച മെച്ചപ്പെട്ട മുറിയാണ്.2025ല്‍ നൂറ് വര്‍ഷം തികയുന്ന വിദ്യാലയം മികച്ച കെട്ടിടമുണ്ടാക്കി മെച്ചപ്പെടുത്താനുള്ള ശ്രമം സമഗ്രഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയില്‍ ഉണ്ടായേ മതിയാവു


ഒന്നാംതരത്തില്‍ ഗണിതത്തിലെ ഒരു വലിയകൂട്ടത്തില്‍ നിന്നും നിശ്ചിത 
എണ്ണം എണ്ണിയെടുക്കുന്നു(19വരെ)എന്ന പഠനനേട്ടത്തെ പരിഗണിക്കുന്ന ഒരു ട്രൈഔട്ട് പ്രവര്‍ത്തനം നടത്താന്‍ ശോഭനടീച്ചറോടൊപ്പം ചേര്‍ന്നു.
മൂന്ന് പ്രവര്‍ത്തനങ്ങളാണ് ചെയ്തുനോക്കിയത്
1)ഒരുകൂട്ടം വസ്തുക്കളെ എണ്ണിനോക്കി സംഖ്യയുമായി പൊരുത്തപ്പെടുത്തുക(നിശ്ചിത എണ്ണം മുത്തുകള്‍ എല്ലാവര്‍ക്കും നല്‍കിയശേഷം ക്ലാസ്സ്മുറിയില്‍ വരച്ച വൃത്തത്തില്‍ വിതറിയിട്ട സംഖ്യാകാര്‍ഡില്‍ നിന്ന് യോചിച്ചത് എടുത്ത് മുത്തുകളോടൊപ്പം ചേര്‍ത്ത് പ്രദര്‍ശിപ്പിക്കല്‍)
2)വലിയകൂട്ടത്തില്‍ നിന്ന് നിശ്ചിത എണ്ണം എണ്ണിയെടുക്കല്‍(കളികളാണ് ഇതിനായി ഉപയോഗിച്ചത്)
3)ചാര്‍ടില്‍ നിറയെവരച്ച പൂക്കളുടെ കൂട്ടത്തില്‍ നിന്നും നിശ്ചിതഎണ്ണം പൂക്കളെ കൂട്ടങ്ങളാക്കലും സംഖ്യയെഴുതലും

  • ഒന്നാമത്തെ പ്രവര്‍ത്തനം ഏഴില്‍ ആറ് കുട്ടികളും നന്നായി ചെയ്തു. അഭിനന്ദിന് ടീച്ചറുടെ സഹായം വേണ്ടിവന്നു.
  • രണ്ടാമത്തെ പ്രവര്‍ത്തനം കളിയായതുകൊണ്ട് എല്ലാവരും ആവേശത്തോടെ പങ്കെടുത്തു. സംഖ്യാകാര്‍ഡിനനുസരിച്ച് വലിയ കൂട്ടത്തില്‍ നിന്നും വസ്തുക്കള്‍ എണ്ണിയെടുക്കാന്‍ എല്ലാവര്‍ക്കും കഴിഞ്ഞു.13വരെ സംഖ്യകളാണ് കളിയില്‍ ഉപയോഗിച്ചത്.എന്നാല്‍ വേഗത്തില്‍ എണ്ണിയെടുക്കാന്‍ കുട്ടികള്‍ക്ക് പ്രയാസം നേരിട്ടു.ഇതിനായി അവര്‍ കൂടുതല്‍സമയമെടുത്തു.ഓരോഘട്ടത്തിലും എണ്ണം ഉറപ്പുവരുത്താന്‍ ടീച്ചര്‍ക്ക് ഇടപെടേണ്ടിവന്നു.
  • ചാര്‍ടില്‍ നല്‍കിയ പൂക്കളുടെ ചിത്രങ്ങളില്‍ നിന്നും നിശ്ചിതകൂട്ടം കണ്ടെത്താന്‍ പറഞ്ഞപ്പോള്‍ എണ്ണിയെടുക്കാന്‍ കഴിയുന്നുണ്ടെങ്കിലും കൂട്ടങ്ങളെ വലയത്തിലാക്കാന്‍ നന്നേ പ്രയാസപ്പെട്ടു.ഇത്തരം പ്രവത്തനങ്ങള്‍ ക്ലാസ്സില്‍ നല്‍കിയതിന്റെ കുറവായിരിക്കാം ഇതിനുകാരണം.

കണ്ടെത്തലുകള്‍

  • എല്ലാകുട്ടികള്‍ക്കും ഒന്‍പതുവരെ വസ്തുക്കള്‍ എണ്ണിയെടുക്കാനും സംഖ്യകളുമായി പൊരുത്തപ്പെടുത്താനും കഴിയുന്നുണ്ട്
  • പത്തില്‍ കൂടുതല്‍ വരുന്ന വസ്തുക്കളെ എണ്ണിയെടുക്കാനും സംഖ്യകളുമായി പൊരുത്തപ്പെടുത്താനും ധാരാളം സമയംവേണ്ടിവരുന്നു.
  • ഗണിതത്തില്‍ വേഗത കൂട്ടാനായി ധാരാളം കളികളും രസകരമായ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്തണം
  • ഇഎല്‍പിഎസ് പ്രക്രിയക്ക് പ്രാധാന്യം നല്‍കണം
  • വര്‍ക്ക് ഷീറ്റുകള്‍ കൂടുതലായി ഉപയോഗിക്കണം




































Comments

Popular posts from this blog

രാമായണം ക്വിസ്

രാമായണം ക്വിസ് 2015