അഭിനവ് കൃഷ്ണയ്ക്ക് പിറന്നാൾ മധുരവുമായി ടീച്ചറും കുട്ടികളും വീട്ടിലെത്തി
സെൻറ് പോൾസ് എ.യു.പി. സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് അഭിനവ് കൃഷ്ണ .
കൂട്ടുകാരോടൊപ്പം ക്ലാസിലിരുന്ന് പഠിക്കാൻ കഴിയുന്നില്ല . പഠനത്തിൽ മിടുക്കനായ അഭിനവിന് പേശികളുടെ
ബലക്ഷയമാണ് അവനെ വിദ്യാലയത്തിൽ പോകാൻ കഴിയാതാക്കിയത് . അഭിനവിന്റെ
ജന്മദിനം ഓർമ്മിച്ചെടുത്ത കൂട്ടുകാരും, പ്രധാനാധ്യാപികയും , ടീച്ചറും
, ഒപ്പം അഭിനവിനെ വീട്ടിലെത്തി പഠിപ്പിക്കുന്ന
റിസോഴ്സ് ടീച്ചർ പ്രസീതയും മുംതാസും
അഭിനവിന്റെ വീട്ടിലെത്തി . പ്രധാനാദ്ധ്യാപിക സിസ്റ്റർ ആഗ്നെസ് മാത്യു അഭിനവിന് പിറന്നാൾ മധുരം നൽകി . പിറന്നാൾ
കേക്ക് മുറിച്ചു എല്ലാവരും ഒന്നിച്ചിരുന്നു കഴിച്ചു. ജന്മദിനാശംസകൾ
നേർന്നു. പിറന്നാളാഘോഷിക്കാൻ കൂട്ടുകാരും ടീച്ചർമാരുമെത്തിയത് അഭിനവിനെ ഏറെ
സന്തോഷിപ്പിച്ചു. ക്രിസ്മസ് ആഘോഷത്തിന്റെ മധുരം നുകരാൻ ഞങ്ങൾ വീണ്ടും എത്തും എന്ന്
കൂടി അഭിനവിനെ അറിയിച്ചാണ് കൂട്ടുകാരും ടീച്ചർമാരും മടങ്ങിയത്.
Comments
Post a Comment