ഇത് നാലിലാംകണ്ടം പെരുമ.



ഭക്ഷണം  ഏതുമാകട്ടെ അത് വൃത്തിയോടും വെടിപ്പോടും കൂടി കഴിക്കുമ്പോഴാണ് മനസ്സുനിറയുന്നത്.നാലിലാംകണ്ടത്തെ കുട്ടികൾ എന്നും മനസ്സbനിറഞ്ഞാണ് ഭക്ഷണം കഴിക്കുന്നത്. അതിവിശാലമായ ഊട്ടുപുരയാണ് അവിടെയുള്ളത്. എല്ലാ കുട്ടികൾക്കും അധ്യാപകർക്കും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ കഴിയുന്നത്രയും വലിപ്പമുള്ളത്.തീൻമേശകളാണെങ്കിലോ വൃത്തിയുടെയും വെടിപ്പിന്റെയു കാര്യത്തിൽ ഒന്നാന്തരം. ഭക്ഷണപ്പുരയുടെ ചുമരുകൾ ചായം തേച്ച് കുളിർമയുള്ളതാക്കിയിരിക്കുന്നു. ചുമരിലെല്ലാം ഭക്ഷണത്തെക്കുറിച്ചുള്ള പലതരത്തിലുള്ള വചനങ്ങൾ എഴുതി വച്ചിരിക്കുന്നു. ഹാളിനകത്തു തന്നെ ശുദ്ധജലം ലഭ്യമാക്കാനുള്ള പ്രത്യേക  യന്ത്ര സൗകര്യം. കൈ കഴുകാനും പാത്രം കഴുകാനുമുള്ള സ്ഥലം ഏറെ ശുചിത്വമുള്ളത്.ഭക്ഷണം എല്ലാവർക്കും വിളമ്പി ക്കഴിഞ്ഞ ശേഷം ഭക്ഷണത്തിനായുള്ള പ്രാർഥന. പ്രാർഥനക്ക് ശേഷമാണ് ഭക്ഷണം കഴിക്കാനാരംഭിക്കുന്നത്. എല്ലാവരും ഒന്നിച്ചുള്ള ഭക്ഷണം കഴിക്കൽ കണ്ടാൽ നമുക്കു oമനസ്സു നിറയും.




Comments

Popular posts from this blog

രാമായണം ക്വിസ് 2015

രാമായണം ക്വിസ്