കുട്ടികൾക്കു മുമ്പിൽ പഠിപ്പിക്കുകയായിരുന്നു മാഷ്.
വരിക വരിക
സഹജരെ -എന്നആവേശം തുടിക്കുന്ന ഗാനം പാടിയാണ് കുട്ടികൾ ഉളിയത്ത് കടവ് വിട്ടത്. നേരെ
ഏഴിമലയിലേക്കായിരുന്നു അടുത്ത യാത്ര.40 അടി ഉയരമുള്ള ഹനുമാൻ പ്രതിമ കുട്ടികൾക്ക്
ഒരു വലിയ അത്ഭുതമായിരുന്നു.പുഴയും കായലും കനിഞ്ഞു നൽകിയ വരദാനം പോലെ ഇന്നും
പരിസ്തിതി സ്നേഹികൾക്ക് ഏറെ ഇഷ്ടമായ ഇടയിലക്കാടേക്കായിരുന്നു പിന്നീടുള്ള
യാത്ര.കവ്വായിക്കായലിലൂടെ ഉച്ചവെയിലിന്റെ ചൂടറിയാതെ ഒരു ബോട്ടുയാത്ര.
ബോട്ടിലിരുന്ന് വേണുമാഷിന്റെ കായലറിവ് ക്ലാസ്സ്.അഞ്ച് പുഴകൾ സംഗമിക്കുന്ന മാലിന്യം
വളരെ കുറഞ്ഞകവ്വായി കായലിന്റെ പ്രത്യേകതകൾ ഒരോന്നായി കുട്ടികൾക്ക് പകർന്നു
കൊടുത്തു.ഉച്ചഭക്ഷണത്തിനു ശേഷം എടയിലക്കാട് കാവിലെ കുരങ്ങൻമാരുമായി അല്പം സല്ലാപം
.കാവിന്റെ തണുപ്പും മരങ്ങളുടെ പച്ചപ്പും അനുഭവിച്ചറിഞ്ഞ് അല്പ നേരം കാവിനടുത്ത്
വിശ്രമം.കാവിന്റെ പ്രത്യേകതകൾ വിശദമാക്കി അനിൽ മാഷും, പ്രദീപ് മാഷും
കുട്ടികൾക്ക് ക്ലാസെടുത്തു. അടുത്ത യാത്ര മടക്കര ഫിഷിംഗ് ഹാർബറിലേക്ക്.നൂറു
കണക്കിന് ബോട്ടുകൾ നങ്കൂരമിട്ടിരിക്കുന്നു. മത്സ്യ ബന്ധനത്തിന് പോയി തിരിച്ചു വന്ന
ബോട്ടിൽ നിന്ന് മത്സ്വവും വലയും ഇറക്കുന്നത് കുട്ടികൾക്ക് പുതിയ കാഴ്ചയായിരുന്നു.
അറിവും അനുഭവങ്ങളും നൽകിയ നാട്ടു സ്മൃതി യാത്ര തിരിച്ച് ബിആർസിയിലേക്ക് .
Comments
Post a Comment