അക്കാദമിക മികവിനായി അമ്മക്കൂട്ടം രചനോല്‍സവം


    കുട്ടികളുടെ വായനയെയും എഴുത്തിനെയും കൂടുതൽ മികവുറ്റതാക്കാൻ അമ്മമാരുടെ രചനാശില്പശാല.കയ്യൂർ ഗവ.എൽപി സ്കൂളിലെ അമ്മക്കൂട്ടമാണ് വിദ്യാലയ ത്തിൻറെ അക്കാദമികമികവിനായി ഒത്തുകൂടിയത്.

        ഒരേ ആശയത്തെ കഥകളായും കവിതകളായും രൂപപ്പെടുത്തുന്ന പ്രവർത്തനത്തോടെയായിരുന്നു ശില്പശാലയ്ക്ക് തുടക്കം.  ചിത്രങ്ങൾക്ക്അടിക്കുറിപ്പു തയാറാക്കിയും പിന്നീട് ആ ചിത്രസന്ദർഭത്തിന്
മുമ്പും ശേഷവും എന്ത് സംഭവിച്ചിട്ടുണ്ടാകും എന്നുചിന്തിച്ചും അവർ രചനകളിലേക്കു കടന്നു.അമ്മമാരുടെ വിരൽത്തുമ്പിൽ നിന്ന് കഥകളും കവിതകളും വിവരണങ്ങളും ഉണ്ടാകാൻ പിന്നെ അധിക സമയം വേണ്ടിവന്നില്ല.
         വായിച്ചവതരിപ്പിച്ചും, ചർച്ച ചെയ്തും   സ്വയം വിലയിരുത്തലിലൂടെയും പരസ്പര വിലയിരുത്തലിലൂടെയും രചനകളെ മെച്ചപ്പെടുത്താനും മികവുറ്റതാക്കാനുമുള്ള  പ്രക്രിയയാണ് പിന്നീട് നടന്നത്. ഇത് ഏറെ ഫലപ്രദമായെന്ന് അമ്മമാർ വിലയിരുത്തി.
            വരും ദിവസങ്ങളിൽ കൂടുതൽ രചനകൾ തയാറാക്കി വിദ്യാലയത്തിന്റെ സ്വന്തമായ വായനാ കാർഡുകളൊരുക്കി അച്ചടിച്ച് കുട്ടികളുടെ വായനയ്ക്കും എഴുത്തിനുമായി പ്രയോജനപ്പെടുത്താൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കയ്യൂരിലെ അമ്മക്കൂട്ടം.ശക്തമായ പിന്തുണയുമായി അധ്യാപക രക്ഷാകർത്തൃ സമിതിയും മദർ പി.ടി.എ യും ഒപ്പമുണ്ട്.

          കയ്യൂർചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ശകുന്തള  രചനാ ശില്പശാല ഉദ്ഘാടനം ചെയ്തു.വാർഡ്മെമ്പർ  മോഹനൻ.പി.പി അധ്യക്ഷത വഹിച്ചു.  പിടിഎ പ്രസിഡന്റ് കെ രാജൻ, വൈസ് പ്രസിഡണ്ട് സുന്ദരൻ .സി ,മദർ പി.ടി.എ പ്രസിഡണ്ട് പ്രസീന.കെ.വി എന്നിവർ സംസാരിച്ചു.    

               ബി.ആർ.സി.ട്രെയിനർ ഉണ്ണിരാജൻ.പി.വി, പ്രഥമാധ്യാപിക പങ്കജാക്ഷി.സി, അധ്യാപികമാരായ രതി, വത്സല, ഉഷാകുമാരി എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി.

Comments

Popular posts from this blog

രാമായണം ക്വിസ്

രാമായണം ക്വിസ് 2015