" ജീവിക്കാൻ അനുവദിക്കൂ" കുട്ടികളുടെ അവകാശ പ്രഖ്യാപന റാലി
യുദ്ധഭീകരതയ്‌ക്കും പ്ലാസ്റ്റിക് ഭീകരനുമെതിരെ' ജീവിക്കാൻ അനുവദിക്കൂ എന്ന മുദ്രാവാക്യവുമായി കുട്ടികൾ നടത്തിയ അവകാശ പ്രഖ്യാപന റാലി നാടിന് ആവേശവും മാതൃക പകരുന്നതുമായി. ഹിരോഷിമ നാഗസാക്കി ദിനാചരണങ്ങളുടെയും ക്വിറ്റിന്ത്യാ ദിനത്തിന്റെയും ഭാഗമായി ബിആർസി ചെറുവത്തൂരും പിലിക്കോട് ഗ്രാമപഞ്ചായത്തുമാണ് കാലിക്കടവ് ടൗണിൽ നൂറുകണക്കിന് കുട്ടികളെ അണിനിരത്തി റാലി സംഘടിപ്പിച്ചത്.
ചന്തേര ജി യു പി സ്കൂൾ ,പിലിക്കോട് ജി യു പി സ്കൂൾ, ചന്തേര ഇസ്സത്തുൽ ഇസ്ലാം എ എൽ പി സ്കൂൾ എന്നിവിടങ്ങളിലെ കുട്ടികളും അധ്യാപകരും സഡാക്കോ കൊക്കുകളും പ്ലക്കാഡുകളുമേന്തി യുദ്ധവിരുദ്ധ - പ്ലാസ്റ്റിക് വിരുദ്ധ മുദ്രാവാക്യങ്ങളുമായി റാലിയിൽ അണിനിരന്നു .
No War...........No Pollution
Quit Plastic....Save Earth
Save Life.........Let Live
ഇതോടനുബന്ധിച്ച് കുട്ടികളും ചിത്രകലാധ്യാപകരും ഒന്നിച്ചണിനിരന്ന
ബിഗ് ക്യാൻവാസ് ചിത്രരചനയും, എസ്.എസ്.എ നിയമിച്ച സ്പെഷ്യലിസ്റ്റ് അധ്യാപകർ നയിച്ച മാനവ സൗഹൃദ സംഗീത സദസ്സും പരിപാടിയെ മിഴിവുറ്റതാക്കി. തുടർന്ന് നടന്ന അവകാശ പ്രഖ്യാപനത്തിലും പ്രതിജ്ഞയിലും കുട്ടികൾക്കൊപ്പം മുതിർന്നവരും പങ്കാളികളായി.
പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി ശ്രീധരൻ മാസ്റ്റർ
റാലി ഉദ്ഘാടനം ചെയ്തു. ചന്തേര ഗവ:യു.പി സ്കൂൾ പ്രധാനാധ്യാപകൻ ടി വി ബാലകൃഷ്ണൻ അധ്യക്ഷനായിരുന്നു. ചെറുവത്തൂർ എ.ഇ.ഒ ടി എം സദാനന്ദൻ, ബിപിഒ കെ നാരായണൻ, വി പി രാജീവൻ,
പ്രമോദ് അടുത്തില, സാജൻ ബിരിക്കുളം, ശ്യാമപ്രസാദ്, സൗമ്യമോൾ, പി വി ഉണ്ണി രാജൻ, പി വേണുഗോപാലൻ എന്നിവർ സംസാരിച്ചു.
Comments
Post a Comment