KHO-KHO TOURNAMENT 10.02.2018
സർവ്വശിക്ഷ അഭിയാന്റെ ആഭിമുഖ്യത്തിൽ ചെറുവത്തൂർ ബി.ആർ.സി യു.പി.വിഭാഗം കുട്ടികൾക്കായി കാലിക്കടവ് കരക്കേരു ഫ്രന്റ്സ് ക്ലബ്ബിൽ സംഘടിപ്പിച്ച ഉപജില്ലാ തല ഖൊ-ഖോ ടൂർണമെന്റിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനവും ആൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി ഓലാട്ട് എ.യു.പി.സ്കൂളിലെ കുരുന്നുകൾ മേളയിലെ താരങ്ങളായി.മികച്ച പ്രകടനത്തിലൂടെ ആൺകുട്ടികളുടെ വിഭാഗത്തിലെ ഒന്നാം സ്ഥാനം വെള്ളച്ചാൽ ജി.എം.ആർ.എസും പെൺകുട്ടികളുടെ വിഭാഗത്തിലെ രണ്ടാം സ്ഥാനം
ഉദിനൂർ സെൻട്രൽ എ.യു.പി.സ്കൂളും കരസ്ഥമാക്കി. ഇരു വിഭാഗങ്ങളിലും 35 ടീമുകളിലായി
420 കുട്ടികളാണ് യു.പി. കുട്ടികൾക്ക് ഇദംപ്രഥമമായി നടത്തിയ ഖൊ- ഖൊ ടൂർണമെന്റിൽ പങ്കാളികളായത്.
Comments
Post a Comment