അവധിക്കാലം ആസ്വാദ്യകരമാക്കി പ്രതിഭോത്സവം

കളിച്ചും ചിരിച്ചും ചിത്രം വരച്ചും, പാട്ടു പാടിയും നൃത്തം ചെയ്തും അവർ പ്രഖ്യാപിച്ചു, 'അവധിക്കാലം ആസ്വദിക്കാനുള്ളതു തന്നെയാണ്.'സർവ്വശിക്ഷ അഭിയാന്റെ ആഭിമുഖ്യത്തിൽ ചെറുവത്തൂർ ബി.ആർ.സി കയ്യൂർ-പലോത്ത് കമ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ത്രിദിനപ്രതിഭോത്സവ മാണ് വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ
കുട്ടികളെ ആഹ്ലാദഭരിതരാക്കിയത്.ഭാഷ, ഗണിത, പരിസര പഠനപ്രവർത്തനങ്ങൾ ഉദ്ഗ്രഥിത രീതിയിലൂടെ അവതരിപ്പിച്ചപ്പോൾ താല്പര്യപൂർവം പങ്കാളികളാവുകയായിരുന്നു മുഴുവൻ കുട്ടികളും. സമൂഹ ചിത്രരചനയും ,
മുഖം മൂടി നിർമാണവും, വരികൾ കൂട്ടിച്ചേർക്കലും, ഈണം കണ്ടെത്തി അവതരിപ്പിക്കലും, കൊറിയോഗ്രാഫിയും, ക്ലോക്ക് കളിയും എല്ലാം കുട്ടികൾ ശരിക്കും ആസ്വദിച്ചു. കയ്യൂർ ഗവ: എൽ.പി.സ്കൂളിന്റെ നേതൃത്വത്തിൽ
പലോത്ത് കമ്യൂണിറ്റി ഹാളിൽ പ്രവർത്തിക്കുന്ന പ്രാദേശിക പ്രതിഭാ
കേന്ദ്രത്തിലെ 30 കുട്ടികളാണ് പ്രതിഭോത്സവത്തിൽ  പങ്കാളികളായത്. ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.വിജയകുമാരി പ്രതിഭോത്സവം ഉദ്ഘാടനം ചെയ്തു.പി.ബാലകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ബി.ആർ.സി.ട്രെയിനർ പി.കെ.സരോജിനി പ്രവർത്തന പരിപാടികൾ വിശദീകരിച്ചു.വിദ്യാ വളണ്ടിയർ മിനി പലോത്ത് സ്വാഗതവും സി.ആർ.സി കോ-ഓർഡിനേറ്റർ പി.സ്നേഹലത നന്ദിയും പറഞ്ഞു. സ്പെഷ്യലിസ്റ്റ് അധ്യാപകരായ മൃദുല, സുമ, ഷൈമ, രാധ, റീന, സജ്ന,ശ്യാം പ്രസാദ് വിദ്യാ വളണ്ടിയർമാരായ സുപ്രിയ, അജിന എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഫോട്ടോ:
1. ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.വിജയകുമാരി പ്രതിഭോത്സവം ഉദ്ഘാടനം ചെയ്യുന്നു.
2. പ്രതിഭോത്സവം ക്യാമ്പിൽ നിർമ്മിച്ച ക്ലോക്കുകളുമായി കുട്ടികൾ


Comments

Popular posts from this blog

രാമായണം ക്വിസ്

രാമായണം ക്വിസ് 2015