കുട നിർമാണ ശില്പശാലയുടെ ഒരുക്കത്തിൽ
ചെറുവത്തൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ മാർച്ച് 9ന് ശനിയാഴ്ച രാവിലെ
കൊടക്കാട് ഗവ.വെൽഫെയർ യുപി സ്കൂളിൽ പ്രവൃത്തി പരിചയ ശില്പശാല
സംഘടിപ്പിക്കുന്നു. ഉപജില്ലയിലെ 32 യുപി വിഭാഗങ്ങളിൽ നിന്നും 64
വിദ്യാർഥികളാണ് ശില്പശാലയിൽ പങ്കെടുക്കാനെത്തുക. ഇവരിൽ 32 പേർ ആൺകുട്ടികളും
32 പേർ പെൺകുട്ടികളുമായിരിക്കും. സമഗ്ര ശിക്ഷ നിയമിച്ച ഉപജില്ലയിലെ വിവിധ
വിദ്യാലയങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപികമാരാണ് കുട നിർമാണ ശില്പശാലയിൽ
തങ്ങളുടെ സാങ്കേതിക വൈദഗ്ധ്യം കുരുന്നുകളിലേക്ക് പകരുക. പരിശീലനം നേടിയ
വിദ്യാർഥികൾ രക്ഷിതാക്കളുടെയും അധ്യാപകരുടെയും മാർഗനിർദേശങ്ങളാൽ വരുന്ന
അധ്യയന വർഷം സ്കൂളിലെ കുട്ടികൾക്ക് പിടിക്കാനുള്ള വർണക്കുടകൾ ചുരുങ്ങിയ
ചെലവിൽ സ്വയം നിർമിക്കുകയാണ് ശില്പശാലയിലൂടെ ലക്ഷ്യമിടുന്നത്. ചെറുവത്തൂർ
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം കെ വിജയകുമാർ ഉദ്ഘാടനം ചെയ്യും. ബിപിഒ പി
വി ഉണ്ണി രാജൻ അധ്യക്ഷനായിരിക്കും.
പടം :ചെറുവത്തൂർ ബി ആർ സി യിലെ പ്രവൃത്തി പരിചയ അധ്യാപികമാർ കുട നിർമാണ ശില്പശാലയുടെ ഒരുക്കത്തിൽ
Comments
Post a Comment