Posts

"വീട് ഒരു വിദ്യാലയം "

Image
വീട്ടില്‍ നിന്നും രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് നല്‍കേണ്ട പഠന പിന്തുണ സംവിധാനത്തെ സംബന്ധിച്ച ഏകദിന പരിശീലന പരിപാടി - വീട് ഒരു വിദ്യാലയം - ആലന്തട്ട യു.പി. സ്കൂളില്‍ തുടക്കമായി..... കയ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ശ്രീമതി . കെ  ശകുന്തള ഉദ്ഘാടനം ചെയ്തു.ചെറുവത്തൂര്‍ ബി.പി.ഒ. ശ്രീ എം. മഹേഷ്കുമാര്‍   ക്ലാസ് കൈകാര്യം ചെയ്തു.

കുട്ടികളോടൊപ്പം പഠനത്തില്‍ പങ്കാളികളായി രക്ഷിതാവും........

Image
കയ്യൂര്‍ ഗവ. എല്‍.പി. സ്കൂളില്‍ ജൂണ്‍ 10  നു നടന്ന ഏകദിന രക്ഷ കര്തൃ പരിശീലനം പങ്കാളിത്തം കൊണ്ടും ഉള്ളടക്കം കൊണ്ടും മികവര്‍ന്നതായി.....കുട്ടിയോടൊപ്പം പഠനത്തില്‍ പങ്കാളികളാവുന്ന രക്ഷിതാവ് '- അധ്യാപക പരിശീലനത്തില്‍ ഊന്നിപ്പറഞ്ഞ ഇക്കാര്യം യഥാര്ത്യമാക്കാനുള്ള ആദ്യ പാടിയിരുന്നു രാവിലെ 9.30 നു ആരംഭിച്ചു വൈകുന്നേരം  4 .30 വരെ നീണ്ടു നിന്ന പരിശീലനം.ആകെയുള്ള 89 കുട്ടികളില്‍ 76 പേരുടെ രക്ഷിതാക്കളും പൂര്‍ണ്ണ സമയവും ഇതില്‍ പങ്കാളികളായി.ചെറുവത്തൂര്‍ ഉപജില്ലാ ബി.പി.ഒ. മഹേഷ്‌ കുമാര്‍ പരിശീലനം ഉദ്ഘാടനം ചെയ്തു.തുടര്‍ന്നു പവര്‍ പോയിന്റ്‌ പ്രേസേന്റ്റേനിലൂടെ മഹേഷ് മാഷ് നയിച്ച പാരന്റിംഗ് ക്ലാസ് രക്ഷിതാക്കള്‍ക്ക് പുതുമയാര്‍ന്ന അനുഭവമായി..'ഞാന്‍ നല്ല രക്ഷിതവാണോ ?' എന്ന് ആത്മ പരിശോദന നടത്താന്‍ ഓരോരുത്തരെയും പ്രേരിപ്പിക്കുന്നതായി മാഷിന്റെ അവതരണം.

വീട് ഒരു വിദ്യാലയം - പാരന്റിങ്ങ് 2016

Image
കുട്ടിയോടൊപ്പം പഠനത്തില്‍ പങ്കാളിയാകുന്ന രക്ഷിതാവ്’ എന്ന ലക്ഷ്യം അവധിക്കാല അധ്യാപക പരിശീലനത്തില്‍ വെച്ച് കേട്ടപ്പോള്‍ത്തന്നെ തുടങ്ങിയതാണ്,ഇത് പ്രാവര്‍ത്തികമാക്കാന്‍ എന്തൊക്കെ ചെയ്യാന്‍കഴിയും എന്ന ചിന്ത.എസ്.ആര്‍.ജി.യോഗത്തിലും, പി.ടി.എ,മദര്‍ പി.ടി.എ യോഗങ്ങളിലും ഇക്കാര്യം ചര്‍ച്ചചെയ്തു.അങ്ങനെയാണ് സ്കൂളിലെ മുഴുവന്‍ രക്ഷിതാക്കള്‍ക്കും,അധ്യാപക പരിശീലനത്തിന്റെ ചുവടുപിടിച്ച് രണ്ടുദിവസത്തെ പരിശീലനം അധ്യയനവര്‍ഷത്തിന്റെ തുടക്കത്തില്‍ത്തന്നെ നല്‍കുവാന്‍ ധാരണയായത്. പ്രവേശനോത്സവദിവസം സ്കൂളിലെത്തിയ രക്ഷിതാക്കളോട് ഇക്കാര്യം പറഞ്ഞപ്പോള്‍ അവധിദിവസം കുട്ടികളെ വീട്ടില്‍ തനിച്ചാക്കി വരാനുള്ള പ്രയാസം പലരും സൂചിപ്പിച്ചു.ഒപ്പം ഏതെങ്കിലും പ്രവ്യ് ത്തിദിവസം ഇത്തരം പരിശീലനം സംഘടിപ്പിക്കുകയാണെങ്കില്‍ എത്താമെന്ന് എല്ലാവരും ഉറപ്പു നല്‍കുകയും ചെയ്തു..ആദ്യഘട്ടത്തില്‍ ഒരു ദിവസത്തെ പരിശീലനമായിരിക്കും നല്ലതെന്നും ചിലര്‍സൂചിപ്പിച്ചു.. തൊട്ടടുത്ത ദിവസം ചേര്‍ന്ന എസ്.ആര്‍.ജി.യോഗത്തില്‍ പരിശീലനത്തിന്റെ ഉള്ളടക്കം നിശ്ചയിച്ചു.ഓരോ ക്ലാസ്സിലെയും പാഠപുസ്തകങ്ങളുടെ ഉള്ളടക്കം,പഠനരീതി,കുട്ടികള്‍ കൈവരിക്കേണ്ട പഠന നേട്ടങ്ങള്‍,...

ശീതളും കോമളും

Image

പരിസ്ഥിതിദിന ക്വിസ്-2016

Image
പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് മുന്‍ വര്‍ഷം തയ്യാറാക്കിയ പരിസ്ഥിതി ക്വിസിന്റെ ചോദ്യങ്ങള്‍ റീ-പോസ്റ്റ് ചെയ്യുന്നു...ഉപയോഗിക്കുമല്ലോ 2016ലെ പരിസ്ഥിതിദിന മുദ്രാവാക്യം എന്താണ്? "Fight against the illegel trade in wild life" ലോക പരിസ്ഥിതിദിനത്തില്‍ സ്കൂളില്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങളാകാം    പരിസ്ഥിതിപ്പാട്ടുകള്‍ പരിസ്ഥിതിക്കഥകള്‍ പരിസ്ഥിതി പ്രവര്‍ത്തകനുമായി മുഖാമുഖം അനുഭവങ്ങള്‍ പങ്കിടല്‍ വൃക്ഷത്തൈകള്‍ വെച്ചു പിടിപ്പിക്കല്‍ മുന്‍വര്‍ഷം നട്ടവ പരിപാലിക്കല്‍ കൂടുതല്‍ വൃക്ഷത്തെകള്‍ വച്ചുപിടിപ്പിച്ച കുട്ടികളെ ആദരിക്കല്‍ പൂന്തോട്ടനിര്‍മാണം ഔഷധത്തോട്ട നിര്‍മാണം പരിസ്ഥിതി പുസ്തകങ്ങള്‍ പരിചയപ്പെടുത്തല്‍ പോസ്റ്റര്‍,ചിത്രരചനാ മത്സരങ്ങള്‍ പരിസ്ഥിതി സിനിമാപ്രദര്‍ശനം പരിസ്ഥിതി കലണ്ടര്‍ നിര്‍മ്മാണം പരിസ്ഥിതി ക്വിസ് പരിസ്ഥിതി - ബുള്ളറ്റിന്‍ ബോര്‍ഡ് തയ്യാറാക്കല്‍ പരിസ്ഥിതിസംരക്ഷണം-രചനാമത്സരങ്ങള്‍ (കഥ,കവിത,അനുഭവക്കുറിപ്പ്) പരിസ്ഥിതി - പതിപ്പ് നിര്‍മ്മാണം 1.മണ്ണിനെക്കുറിച്ചുള്ള പഠനശാഖ ? 2.കറുത്ത സ്വര്‍ണ്ണം എന്നറിയപ്പെടുന്നത് ? 3.ലോകത്തിലെ ഏറ്റവും വലിയ ത...

ജൂണ്‍ 5 -ലോക പരിസ്ഥിതി ദിനം

Image

ജില്ലാ പ്രവേശനോത്സവം - ഗാന ദൃശ്യാവിഷ്ക്കാരം

Image