Posts

മംഗലം കളിയും പൂരക്കളിയും നിറഞ്ഞാടിയ നാട്ടു പയമ

Image
         ആദിവാസികൾക്കിടയിൽ സന്തോഷത്തിന്റെദിവസങ്ങളിൽകളിക്കുന്ന മംഗലംകളിയും വടക്കൻ കേരളത്തിന്റെ കാവുകളിൽ പുരോത്സവത്തിന്റെ ഭാഗമായി കളിക്കുന്നപൂരക്കളിയുംപരിചയപ്പെടുത്തുകയും കുട്ടികളെ അഭ്യസിപ്പിക്കുകയും കുട്ടികളുടെ മുന്നിൽ അവതരിപ്പിക്കുകയും ചെയ്തുകൊണ്ടാണ് ചെറുവത്തൂർ ബി ആർ സി യുടെ നേതൃത്വത്തിൽ വെള്ളച്ചാൽ ഗവ: മോഡൽ റസിഡൻഷ്യൽ സ്കൂളിൽ  നടന്ന നാട്ടുപയമ- കൾച്ചറൽ ഫെസ്റ്റ് അവസാനിച്ചത്.         പൂരക്കളിയിലെ അതികായനും ആചാര്യനുമായ മാധവൻ പണിക്കരാണ്   നാട്ടുപയമയുടെഉദ്ഘാടനം നിർവഹിച്ചത്.തുടർന്ന്പരിപാടിയിൽ പങ്കെടുത്ത കുട്ടികൾ അദ്ദേഹവുമായി പൂരക്കളിയെ കുറിച്ചുള്ള സംവാദത്തിൽ ഏർപ്പെട്ടു.മാധവൻ പണിക്കരും പൂരക്കളി കലാഅക്കാദമി അംഗം മോഹനൻ മേച്ചേരിയും ചേർന്ന് കുട്ടികൾക്ക് പൂരക്കളി പാട്ടുകൾ സാഹിത്യം , ഐതിഹ്യം എന്നിവയെ കുറിച്ച് ക്ലാസ്സെടുത്തു.കൂടാതെ ചില ചുവടുകൾ കുട്ടികളെ അഭ്യസിപ്പിക്കുകയും ചെയ്തു.            മംഗലം കളി ഫോക് ലോർ അവാർഡ് ജേതാവ് ഭാസ്കരൻ ചേമ്പേരി  മംഗലംകളിയെ കുറിച്ച് വിശദമായി ചുവടുകൾ അടക്കം അഭ്യസിപ്പിച്ച് ക്...

മുഴക്കോത്തുംമികവിന്റെ ഇടിമുഴക്കം

Image
ഇന്ത്യ റിപ്പബ്ലിക്കായ ജനു: 26 ന്റെ സുദിനത്തിൽ  മുഴക്കോം ഗവ: യു പി സ്കൂളിനെ സ്നേഹിക്കുന്ന പൂർവ വിദ്യാർത്ഥികളും നാട്ടുകാരും ഒത്തുകൂടി.വിദ്യാലയത്തിന് ഇനി വേണ്ട വികസന പദ്ധതികൾ അവർ കൂലംകഷമായി ചർച്ച ചെയ്തു.2017-18 ൽ 15 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്താൻ ഉള്ള നിർദേശങ്ങൾ സമർപ്പിച്ചു - വിവിധ വിദ്യാലയങ്ങൾ മാറിയതിന്റെ വിശദമായ ചിത്രങ്ങളും അവരുടെ മുമ്പിൽ അവതരിപ്പിച്ചു. ആ ചിത്രങ്ങൾ അവരുടെ മനസ്സിനെ സ്വാധീനിച്ചു എന്നു തെളിയിക്കന്നതായിരുന്നു തുടർന്നbള്ള കാര്യങ്ങൾ. ക്ലാസ്സ് മുറികൾ ഒറ്റയ്ക്ക് സ്മാർട്ടാക്കുന്നതു മുതൽ തങ്ങൾക്കാവും വിധം ഓരോരുത്തരും വിദ്യാലയത്തിന് വേണ്ടി വലുതും ചെറുതുമായ പ്രഖ്യാപനങ്ങൾ നടത്തകയായിരുന്നു.4 ലക്ഷം രൂപയോളം ഇന്നത്തെ പ്രഖ്യാപനങ്ങളിൽ നിന്നും വിദ്യാലയം ഉപ്പാക്കി. ഇതൊരു ചെറിയ ഇടിവെട്ട് മാത്രമാണ് .പ്രതീക്ഷിക്കുന്ന വികസനത്തിലേക്കുള്ള വലിയ ഇടിമുഴക്കം ഉണ്ടാവുക തന്നെ ചെയ്യും. അത് വികസനത്തിന്റെ പുതിയ മുഴക്കോം മാതൃകയാവുകയും ചെയ്യും. ഇന്ന് ചേർന്ന പൂർവ വിദ്യാർത്ഥി സംഗമവും വികസന സമിതി യോഗവും പങ്കാളിത്തം കൊണ്ടും ചർച്ചകൾ കൊണ്ടും വളരെ മികച്ചതായിരുന്നു' നാളത്തെ പൊതു വിദ്യാലയ സംരക്...

ഞങ്ങള്‍ പൊതുവിദ്യാലയങ്ങളുടെ കാവലാളുകള്‍....

Image
  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങള്‍ക്കു ചുറ്റും മനുഷ്യശൃംഖല തീര്‍ത്ത് പതിനായിരങ്ങള്‍ പൊതുവിദ്യാലയസംരക്ഷണ പ്രതിജ്ഞ കൈക്കൊണ്ടു   ചെറുവത്തൂര്‍ ഉപജില്ലയില്‍ നിന്നുള്ള ചില ദൃശ്യങ്ങള്‍ ..... എഎല്‍പിഎസ് ആയിറ്റി ഇസ്ലാമിയ എഎല്‍പിഎസ് തടിയന്‍കൊവ്വല്‍ എഎല്‍പിഎസ് പൊള്ളപ്പൊയില്‍ എഎല്‍പിഎസ് വലിയപറമ്പ് എയുപിഎസ് എടച്ചാക്കൈ എയുപിഎസ് പൊതാവൂര്‍ ജിയുപിഎസ് ഉദിനൂര്‍ കടപ്പുറം ജിഎച്ച്എസ് കൂളിയാട് ജിഎല്‍പിഎസ് പുലിയന്നൂര്‍ ജിഎല്‍പിഎസ് പുലിയന്നൂര്‍ ജിയുപിഎസ് ചന്തേര ജിയുപിഎസ് പിലിക്കോട്

മലയാളത്തിളക്കം - കൂട്ടികൾ തിളങ്ങി ഒപ്പം അധ്യപകരും

Image
      മലയാളത്തിളക്കത്തിന്റെ രണ്ടാം ഘട്ട ട്രൈ ഔട്ട് ഇന്ന് അവസാനിച്ചപ്പോൾ കുട്ടികളും തിളങ്ങി അവരെ തിളക്കത്തിലേക്ക് നയിച്ച അധ്യാപകരും തിളങ്ങി.വീഡിയോ ദൃശ്യങ്ങളിലൂടെ പാംങ്ങൾ രൂപപ്പെടുത്താന b ള്ള കൃത്യമായ ചോദ്യങ്ങൾ ചോദിച്ചും ഉത്തരങ്ങൾ പറഞ്ഞു കൊണ്ട് എഴുതുകയും എഴുതിയത് പിശക b ണ്ടെങ്കിൽ വട്ടത്തിലാക്കുകയും വീണ്ടും എഴുതി നോക്കുകയും പറ്റ b ന്നില്ലെങ്കിൽ ടീച്ചർ എഴുതിയത് നോക്കി പിശകുകൾ തിരുത്തുകയും അവ വായിക്കുകയും ചെയ്യുന്ന രീതി മികച്ച തു തന്നെ.തെറ്റുകൾ മായ്ച്ചു കളയാനുള്ളതല്ല തിരുത്താനുള്ള താണ് എന്ന കാഴ്ചപ്പാടും ഏറെ അംഗീകരിക്കപ്പെടേണ്ട ഒന്നാണ് .കുട്ടികളുടെ ചിന്തയെയും ദൃശ്യങ്ങളോടുള്ള ഇഷ്ടവും പ്രയോജനപ്പെടുത്തി വായനക്കും എഴുത്തിനും ധാരാളം അവസരങ്ങൾ ഒരുക്കിക്കൊടുത്തു കൊണ്ടാണ് ഇതിലെ പ്രവർത്തനങ്ങൾ മുന്നേറിയത്.സാധാരണ പഠന പിന്നോക്കാവസ്ഥ മാത്രമുള്ള എല്ലാ കുട്ടികൾക്കും ഏറെ മുന്നേറാൻ കഴിയുമെന്ന് ഈ രണ്ട് ദിവസത്തെ ട്രൈ ഒട്ട് അനുഭവം തന്നെ സാക്ഷ്യപ്പെടുത്തുന്നു. പങ്കെടുത്ത അധ്യാപകരെല്ലാം ഈ രീതി മികച്ചതു തന്നെ എന്ന അഭിപ്രായക്കാരായിരുന്നു. തങ്ങളുടെ വിദ്യാലയത്തിൽ നിന്ന് കൂടുതൽ ദിവസം വിട്ടു നിന്നത...

ഇത് നാലിലാംകണ്ടം പെരുമ.

Image
ഭക്ഷണം  ഏതുമാകട്ടെ അത് വൃത്തിയോടും വെടിപ്പോടും കൂടി കഴിക്കുമ്പോഴാണ് മനസ്സുനിറയുന്നത്.നാലിലാംകണ്ടത് തെ കുട്ടികൾ എന്നും മനസ്സbനിറഞ്ഞാണ് ഭക്ഷണം കഴിക്കുന്നത്. അതിവിശാലമായ ഊട്ടുപുരയാണ് അവിടെയുള്ളത്. എല്ലാ കുട്ടികൾക്കും അധ്യാപകർക്കും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ കഴിയുന്നത്രയും വലിപ്പമുള്ളത്.തീൻമേശകളാണെങ്കി ലോ വൃത്തിയുടെയും വെടിപ്പിന്റെയു കാര്യത്തിൽ ഒന്നാന്തരം. ഭക്ഷണപ്പുരയുടെ ചുമരുകൾ ചായം തേച്ച് കുളിർമയുള്ളതാക്കിയിരിക്കുന്നു. ചുമരിലെല്ലാം ഭക്ഷണത്തെക്കുറിച്ചുള്ള പലതരത്തിലുള്ള വചനങ്ങൾ എഴുതി വച്ചിരിക്കുന്നു. ഹാളിനകത്തു തന്നെ ശുദ്ധജലം ലഭ്യമാക്കാനുള്ള പ്രത്യേക  യന്ത്ര സൗകര്യം. കൈ കഴുകാനും പാത്രം കഴുകാനുമുള്ള സ്ഥലം ഏറെ ശുചിത്വമുള്ളത്.ഭക്ഷണം എല്ലാവർക്കും വിളമ്പി ക്കഴിഞ്ഞ ശേഷം ഭക്ഷണത്തിനായുള്ള പ്രാർഥന. പ്രാർഥനക്ക് ശേഷമാണ് ഭക്ഷണം കഴിക്കാനാരംഭിക്കുന്നത്. എല്ലാവരും ഒന്നിച്ചുള്ള ഭക്ഷണം കഴിക്കൽ കണ്ടാൽ നമുക്കു oമനസ്സു നിറയും.

ഉറച്ച കാൽ വയ്പുമായി പൂർവ വിദ്യാർത്ഥികൂട്ടായ്മ

Image
  സ്റ്റേഹത്തിന്റെയും സമാധാനത്തിൻറയും ദിനമായ ക്രിസ്മസ് ദിനത്തിൽ ഗവ.വെൽഫെയർയു.പി സ്കൂളിലെ  40  ഓളം പൂർവ വിദ്യാർത്ഥികൾ ഒത്തുകൂടി .വിദ്യാലയ പ്രവർത്തനങ്ങൾക്ക് ശക്തി പകരാൻ തങ്ങളുണ്ടാകും എന്ന ഉറച്ച തീരുമാനത്തോടെ.കുട്ടികൾ ധാരാളമുള്ള സർക്കാർ വിദ്യാലയം എന്നാൽ ഭൗതിക സാഹചര്യങ്ങൾ ഒട്ടും മികച്ചതല്ല. അക്കാദമിക മികവ് ഉയരണമെങ്കിൽ ഭൗതിക സാഹചര്യങ്ങളും സാമൂഹ്യ കൂട്ടായ്മയും മെച്ചപ്പെടുത്തിയേ മതിയാവൂ.ഈ ചിന്തയാണ് പൂർവ വിദ്യാർത്ഥി കൂട്ടായ്മയിലേക്ക് നയിച്ചത്. സൂൾപ്രധാനധ്യാപകൻ കെ.ടി.വി നാരായണൻ മാഷിന്റെ അധ്യക്ഷതയിൽ പിടിഎ പ്രസിഡണ്ട് പൂർവ വിദ്യാർത്ഥി കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർത്ഥി സംഘടന രൂപീകരിക്കേണ്ട ആവശ്യകതയെക്കുറിച്ച് ബി.ആർ.സി ട്രെയിനർ ഉണ്ണി രാജൻ വിശദീകരിച്ചു.സാമൂഹ്യ കൂട്ടായ്മയിൽ വിവിധ വിദ്യാലയങ്ങൾ മാറിയതിന്റെ ഉദാഹരണങ്ങൾ അവരെ കാണിച്ചു.തുടർന്ന് പ്രധാനാധ്യാപകൻ അടിയന്തിരമായി പൂർത്തിയാക്കേണ്ട ചില നിർദേശങ്ങൾ മുന്നോട്ടുവെച്ച .വിദ്യാലയത്തിന്റെ കെട്ടിടങ്ങൾ നിറം നൽകി മനോഹരമാക്കുക ,  കുട്ടികൾക്ക് വായിക്കാൻ മനോഹരമായ ഒരു വായനപ്പുര നിർമ്മിക്കുക. രണ്ട് തീരുമാനങ്ങളും ഉടൻ തന്നെ അം...

പ്രഥമാധ്യാപകർക്കുള്ള പരിശീലനം ആരംഭിച്ചു.

Image
         ചെറുവത്തൂർ: ഉപജില്ല യിലെ പ്രൈമറി സ്കൂൾ പ്രഥമാധ്യാപകർക്കുള്ള അഞ്ചു ദിവസത്തെ പരിശീലനത്തിന് ചന്തേര ബി.ആർ.സി.യിൽ  തുടക്കമായി.പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനനുസൃതമായി വിദ്യാലയ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുന്നതിന് പ്രഥമാധ്യാപകരെ സജ്ജരാക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം.എസ്.സി.ഇ.ആർ.ടി.തയ്യാറാക്കിയ മൊഡ്യൂൾ അനുസരിച്ച് കാസർഗോഡ് ഡയറ്റ് ആണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. ഡയറ്റ് പ്രിൻസിപ്പാൾ  ഡോ: പി.വി കൃഷ്ണകുമാർ പരിശീലനം ഉദ്ഘാടനം ചെയ്തു.ബി.പി.ഒ.  കെ.നാരായണൻ അധ്യക്ഷത വഹിച്ചു. ഡയറ്റ് ലക്ചറർമാരായ സുബ്രഹ്മണ്യൻ , രാമചന്ദ്രൻ നായർ , ഇടയിലക്കാട് എ.എൽ.പി.സ്കൂൾ പ്രധാനാധ്യാപകൻ അനിൽകുമാർ എന്നിവർ ആദ്യ ദിവസം വിവിധ സെഷനുകൾ കൈകാര്യം ചെയ്തു.ഡിസമ്പർ 28 വരെയാണ് പരിശീലനം.