Posts

മലയാളത്തിളക്കം - കൂട്ടികൾ തിളങ്ങി ഒപ്പം അധ്യപകരും

Image
      മലയാളത്തിളക്കത്തിന്റെ രണ്ടാം ഘട്ട ട്രൈ ഔട്ട് ഇന്ന് അവസാനിച്ചപ്പോൾ കുട്ടികളും തിളങ്ങി അവരെ തിളക്കത്തിലേക്ക് നയിച്ച അധ്യാപകരും തിളങ്ങി.വീഡിയോ ദൃശ്യങ്ങളിലൂടെ പാംങ്ങൾ രൂപപ്പെടുത്താന b ള്ള കൃത്യമായ ചോദ്യങ്ങൾ ചോദിച്ചും ഉത്തരങ്ങൾ പറഞ്ഞു കൊണ്ട് എഴുതുകയും എഴുതിയത് പിശക b ണ്ടെങ്കിൽ വട്ടത്തിലാക്കുകയും വീണ്ടും എഴുതി നോക്കുകയും പറ്റ b ന്നില്ലെങ്കിൽ ടീച്ചർ എഴുതിയത് നോക്കി പിശകുകൾ തിരുത്തുകയും അവ വായിക്കുകയും ചെയ്യുന്ന രീതി മികച്ച തു തന്നെ.തെറ്റുകൾ മായ്ച്ചു കളയാനുള്ളതല്ല തിരുത്താനുള്ള താണ് എന്ന കാഴ്ചപ്പാടും ഏറെ അംഗീകരിക്കപ്പെടേണ്ട ഒന്നാണ് .കുട്ടികളുടെ ചിന്തയെയും ദൃശ്യങ്ങളോടുള്ള ഇഷ്ടവും പ്രയോജനപ്പെടുത്തി വായനക്കും എഴുത്തിനും ധാരാളം അവസരങ്ങൾ ഒരുക്കിക്കൊടുത്തു കൊണ്ടാണ് ഇതിലെ പ്രവർത്തനങ്ങൾ മുന്നേറിയത്.സാധാരണ പഠന പിന്നോക്കാവസ്ഥ മാത്രമുള്ള എല്ലാ കുട്ടികൾക്കും ഏറെ മുന്നേറാൻ കഴിയുമെന്ന് ഈ രണ്ട് ദിവസത്തെ ട്രൈ ഒട്ട് അനുഭവം തന്നെ സാക്ഷ്യപ്പെടുത്തുന്നു. പങ്കെടുത്ത അധ്യാപകരെല്ലാം ഈ രീതി മികച്ചതു തന്നെ എന്ന അഭിപ്രായക്കാരായിരുന്നു. തങ്ങളുടെ വിദ്യാലയത്തിൽ നിന്ന് കൂടുതൽ ദിവസം വിട്ടു നിന്നത...

ഇത് നാലിലാംകണ്ടം പെരുമ.

Image
ഭക്ഷണം  ഏതുമാകട്ടെ അത് വൃത്തിയോടും വെടിപ്പോടും കൂടി കഴിക്കുമ്പോഴാണ് മനസ്സുനിറയുന്നത്.നാലിലാംകണ്ടത് തെ കുട്ടികൾ എന്നും മനസ്സbനിറഞ്ഞാണ് ഭക്ഷണം കഴിക്കുന്നത്. അതിവിശാലമായ ഊട്ടുപുരയാണ് അവിടെയുള്ളത്. എല്ലാ കുട്ടികൾക്കും അധ്യാപകർക്കും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ കഴിയുന്നത്രയും വലിപ്പമുള്ളത്.തീൻമേശകളാണെങ്കി ലോ വൃത്തിയുടെയും വെടിപ്പിന്റെയു കാര്യത്തിൽ ഒന്നാന്തരം. ഭക്ഷണപ്പുരയുടെ ചുമരുകൾ ചായം തേച്ച് കുളിർമയുള്ളതാക്കിയിരിക്കുന്നു. ചുമരിലെല്ലാം ഭക്ഷണത്തെക്കുറിച്ചുള്ള പലതരത്തിലുള്ള വചനങ്ങൾ എഴുതി വച്ചിരിക്കുന്നു. ഹാളിനകത്തു തന്നെ ശുദ്ധജലം ലഭ്യമാക്കാനുള്ള പ്രത്യേക  യന്ത്ര സൗകര്യം. കൈ കഴുകാനും പാത്രം കഴുകാനുമുള്ള സ്ഥലം ഏറെ ശുചിത്വമുള്ളത്.ഭക്ഷണം എല്ലാവർക്കും വിളമ്പി ക്കഴിഞ്ഞ ശേഷം ഭക്ഷണത്തിനായുള്ള പ്രാർഥന. പ്രാർഥനക്ക് ശേഷമാണ് ഭക്ഷണം കഴിക്കാനാരംഭിക്കുന്നത്. എല്ലാവരും ഒന്നിച്ചുള്ള ഭക്ഷണം കഴിക്കൽ കണ്ടാൽ നമുക്കു oമനസ്സു നിറയും.

ഉറച്ച കാൽ വയ്പുമായി പൂർവ വിദ്യാർത്ഥികൂട്ടായ്മ

Image
  സ്റ്റേഹത്തിന്റെയും സമാധാനത്തിൻറയും ദിനമായ ക്രിസ്മസ് ദിനത്തിൽ ഗവ.വെൽഫെയർയു.പി സ്കൂളിലെ  40  ഓളം പൂർവ വിദ്യാർത്ഥികൾ ഒത്തുകൂടി .വിദ്യാലയ പ്രവർത്തനങ്ങൾക്ക് ശക്തി പകരാൻ തങ്ങളുണ്ടാകും എന്ന ഉറച്ച തീരുമാനത്തോടെ.കുട്ടികൾ ധാരാളമുള്ള സർക്കാർ വിദ്യാലയം എന്നാൽ ഭൗതിക സാഹചര്യങ്ങൾ ഒട്ടും മികച്ചതല്ല. അക്കാദമിക മികവ് ഉയരണമെങ്കിൽ ഭൗതിക സാഹചര്യങ്ങളും സാമൂഹ്യ കൂട്ടായ്മയും മെച്ചപ്പെടുത്തിയേ മതിയാവൂ.ഈ ചിന്തയാണ് പൂർവ വിദ്യാർത്ഥി കൂട്ടായ്മയിലേക്ക് നയിച്ചത്. സൂൾപ്രധാനധ്യാപകൻ കെ.ടി.വി നാരായണൻ മാഷിന്റെ അധ്യക്ഷതയിൽ പിടിഎ പ്രസിഡണ്ട് പൂർവ വിദ്യാർത്ഥി കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർത്ഥി സംഘടന രൂപീകരിക്കേണ്ട ആവശ്യകതയെക്കുറിച്ച് ബി.ആർ.സി ട്രെയിനർ ഉണ്ണി രാജൻ വിശദീകരിച്ചു.സാമൂഹ്യ കൂട്ടായ്മയിൽ വിവിധ വിദ്യാലയങ്ങൾ മാറിയതിന്റെ ഉദാഹരണങ്ങൾ അവരെ കാണിച്ചു.തുടർന്ന് പ്രധാനാധ്യാപകൻ അടിയന്തിരമായി പൂർത്തിയാക്കേണ്ട ചില നിർദേശങ്ങൾ മുന്നോട്ടുവെച്ച .വിദ്യാലയത്തിന്റെ കെട്ടിടങ്ങൾ നിറം നൽകി മനോഹരമാക്കുക ,  കുട്ടികൾക്ക് വായിക്കാൻ മനോഹരമായ ഒരു വായനപ്പുര നിർമ്മിക്കുക. രണ്ട് തീരുമാനങ്ങളും ഉടൻ തന്നെ അം...

പ്രഥമാധ്യാപകർക്കുള്ള പരിശീലനം ആരംഭിച്ചു.

Image
         ചെറുവത്തൂർ: ഉപജില്ല യിലെ പ്രൈമറി സ്കൂൾ പ്രഥമാധ്യാപകർക്കുള്ള അഞ്ചു ദിവസത്തെ പരിശീലനത്തിന് ചന്തേര ബി.ആർ.സി.യിൽ  തുടക്കമായി.പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനനുസൃതമായി വിദ്യാലയ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുന്നതിന് പ്രഥമാധ്യാപകരെ സജ്ജരാക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം.എസ്.സി.ഇ.ആർ.ടി.തയ്യാറാക്കിയ മൊഡ്യൂൾ അനുസരിച്ച് കാസർഗോഡ് ഡയറ്റ് ആണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. ഡയറ്റ് പ്രിൻസിപ്പാൾ  ഡോ: പി.വി കൃഷ്ണകുമാർ പരിശീലനം ഉദ്ഘാടനം ചെയ്തു.ബി.പി.ഒ.  കെ.നാരായണൻ അധ്യക്ഷത വഹിച്ചു. ഡയറ്റ് ലക്ചറർമാരായ സുബ്രഹ്മണ്യൻ , രാമചന്ദ്രൻ നായർ , ഇടയിലക്കാട് എ.എൽ.പി.സ്കൂൾ പ്രധാനാധ്യാപകൻ അനിൽകുമാർ എന്നിവർ ആദ്യ ദിവസം വിവിധ സെഷനുകൾ കൈകാര്യം ചെയ്തു.ഡിസമ്പർ 28 വരെയാണ് പരിശീലനം.

പുത്തനുണർവുമായി ചെറിയാക്കര ഗവ.എൽപി സ്കൂൾ....

Image
മൂന്നാം തരത്തിലെ കുട്ടികൾക്ക് കലപ്പയുടെ ആത്മകഥയെഴുതാനുണ്ട്.അശോകൻ മാഷ് കുട്ടികളോട് കലപ്പയെ കുറിച്ച് ചോദിച്ചു .കർഷകരുടെ നാടായ ചെറിയാക്കരയിലെ കുട്ടികൾക്കു പോലും കലപ്പ എന്താണെന്നറിയില്ല. ഇത് വലിയ ഒരാലോചനയിലേക്കാണ് മാഷെ നയിച്ചത്. പഴയ കാല കാർഷിക സംസ്കൃതിയുടെ നേരനുഭവങ്ങൾ ഈ കുട്ടികൾക്കൊരുക്കി കൊടുക്കണം. SRG യിൽ ചർച്ച ചെയ്തു പിടിഎയിലും വികസന സമിതിയിലും ചർച്ച ചെയ്തു. എല്ലാവരും ഒത്തുകൂടി. പഴയ കാല കാർഷിക ഉപകരണങ്ങൾ സംഘടിപ്പിച്ച് ഒരു നല്ല പ്രദർശനം ഒരുക്കണം. അതിനായി അവർ ചെറിയാക്കരയിലെ മുഴുവൻ വീടുകളും കയറിയിറങ്ങി. ഫലമോ നിധിപോലെ വീട്ടിൽ സൂക്ഷിച്ച പണപ്പെട്ടി മുതൽ പണ്ടുകാലത്ത് വീട്ടിൽ ഉപയോഗിച്ചരുന്ന നൂറോളം ഉപകരണങ്ങളാണ് പ്രദർശനത്തിനായി ലഭിച്ചത് . 2016 ഡിസം 18 ഞായറാഴ്ച എല്ലാവർക്കും അവധി ദിവസം.ചെറിയാക്കരയിലെ അധ്യാപകരും കുട്ടികളും ആവേശത്തോടെ ഉപകരണ പ്രദർശനത്തിന് തെരഞ്ഞെടുത്തത് ഈ ഞായറാഴ്ചയാണ്. നടന്നത് പ്രദർശനം മാത്രമല്ല.ചെറിയാക്കരയിലെ കമ്യൂണിറ്റി ഹാളിന കത്ത് പ്രദർശനവും പുറത്ത് കാർഷിക സംസ്കൃതിയെ പരിചയപ്പെടുത്തുന്ന നാട്ടുകൂട്ടത്തിന്റെ ഒത്തുചേരലും. ആ കൂട്ടത്തിൽ പഴയ കാല കർഷകരായ കൊട്ടേട്ടനും കുഞ്ഞിരാമേ...
Image
അഭിനവ് കൃഷ്ണയ്ക്ക് പിറന്നാൾ മധുരവുമായി ടീച്ചറും കുട്ടികളും വീട്ടിലെത്തി സെ ൻറ്‌ പോൾസ് എ . യു . പി .  സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് അഭിനവ് കൃഷ്ണ . കൂട്ടുകാരോടൊപ്പം ക്ലാസിലിരുന്ന് പഠിക്കാൻ കഴിയുന്നില്ല . പഠനത്തിൽ മിടുക്കനായ അഭിനവിന് പേശികളുടെ ബലക്ഷയമാണ് അവനെ വിദ്യാലയത്തിൽ പോകാൻ കഴിയാതാക്കിയത് . അഭിനവിന്റെ ജന്മദിനം ഓർമ്മിച്ചെടുത്ത കൂട്ടുകാരും , പ്രധാനാധ്യാപികയും , ടീച്ചറും , ഒപ്പം   അഭിനവിനെ വീട്ടിലെത്തി പഠിപ്പിക്കുന്ന റിസോഴ്സ്‌ ടീച്ചർ പ്രസീതയും മുംതാസും  അഭിനവിന്റെ വീട്ടിലെത്തി . പ്രധാനാദ്ധ്യാപിക സിസ്റ്റർ ആഗ്നെസ് മാത്യു  അഭിനവിന് പിറന്നാൾ മധുരം നൽകി . പിറന്നാൾ കേക്ക് മുറിച്ചു എല്ലാവരും ഒന്നിച്ചിരുന്നു കഴിച്ചു. ജന്മദിനാശംസകൾ നേർന്നു. പിറന്നാളാഘോഷിക്കാൻ കൂട്ടുകാരും ടീച്ചർമാരുമെത്തിയത് അഭിനവിനെ ഏറെ സന്തോഷിപ്പിച്ചു. ക്രിസ്മസ് ആഘോഷത്തിന്റെ മധുരം നുകരാൻ ഞങ്ങൾ വീണ്ടും എത്തും എന്ന് കൂടി അഭിനവിനെ അറിയിച്ചാണ് കൂട്ടുകാരും ടീച്ചർമാരും മടങ്ങിയത്.
Image
വിദ്യാലയമികവിന് ശക്തി പകരാന്‍ Hello english   I പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്നത് പൊതുവിദ്യാഭ്യാസവകുപ്പും എസ് . എസ് . എ യും മുന്നോട്ടുവെക്കുന്ന ഒരു വലിയ ലക്ഷ്യമാണ് . ഈ ലക്ഷ്യത്തിലേക്ക് മുന്നേറുന്നതിനായി ഒട്ടേറെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത് . അവയില്‍ പ്രധാനപ്പെട്ട ഒന്നാണ് Hello english. ക്ലാസ്സ് മുറിയില്‍ കുട്ടികള്‍ക്ക് ഇംഗ്ലീഷ് പാല്‍പ്പായസം പോലെ മധുരാനുഭവമായി മാറിയാലേ അതവര്‍ നന്നായി ആസ്വദിക്കുകയും സംസാരിക്കുകയുമുള്ളു . അപ്പോഴേ രക്ഷിതാക്കളും പൊതുസമൂഹവും പൊതുവിദ്യാലയങ്ങളെ വേണ്ടരീതിയില്‍  അംഗീകരിക്കുകയുള്ളു . ക്ലാസ്സ്മുറികളില്‍ ഇംഗ്ലീഷ് പഠനം രസകരമാക്കുന്നതിനുള്ള പുതിയ വാതായനമാണ് hello english അധ്യാപകര്‍ക്കു മുന്നില്‍ തുറന്നുനല്‍കുന്നത് . സര്‍ഗാത്മക നാടകത്തിന്റെ സാധ്യതകള്‍ ഇംഗ്ലീഷ് പാഠഭാഗങ്ങളിലേക്ക് സന്നിവേശിപ്പിച്ചും , കളികളുടെഊര്‍ജം പ്രയോജനപ്പെടുത്തിയും , ടീച്ചറുടെ ഇംഗ്ലീഷ്സംസാരവും ടീച്ചറും കുട്ടിയും തമ്മിലുള്ള ഇന്ററാക്ഷന്‍ കൂടുതല്‍ഫലപ്രദമാക്കിയും , കുട്ടിയെക്കൂടി ഉള്‍പ്പെടുത്തി വ്യത്യസ്ത രീതിയില്‍ കഥകള്‍ ...