Posts

സ്വതന്ത്ര ദിനാഘോഷം വിവിധ സ്കൂളുകളില്‍

Image

" ജീവിക്കാൻ അനുവദിക്കൂ" കുട്ടികളുടെ അവകാശ പ്രഖ്യാപന റാലി

Image
യുദ്ധഭീകരതയ്‌ക്കും  പ്ലാസ്റ്റിക് ഭീകരനുമെതിരെ'  ജീവിക്കാൻ അനുവദിക്കൂ എന്ന മുദ്രാവാക്യവുമായി കുട്ടികൾ നടത്തിയ അവകാശ പ്രഖ്യാപന റാലി നാടിന് ആവേശവും മാതൃക പകരുന്നതുമായി. ഹിരോഷിമ നാഗസാക്കി ദിനാചരണങ്ങളുടെയും ക്വിറ്റിന്ത്യാ ദിനത്തിന്റെയും ഭാഗമായി ബിആർസി ചെറുവത്തൂരും പിലിക്കോട് ഗ്രാമപഞ്ചായത്തുമാണ് കാലിക്കടവ് ടൗണിൽ നൂറുകണക്കിന് കുട്ടികളെ അണിനിരത്തി റാലി സംഘടിപ്പിച്ചത്.          ചന്തേര ജി യു പി സ്കൂൾ ,പിലിക്കോട് ജി യു പി സ്കൂൾ, ചന്തേര ഇസ്സത്തുൽ ഇസ്ലാം എ എൽ പി സ്കൂൾ എന്നിവിടങ്ങളിലെ കുട്ടികളും അധ്യാപകരും സഡാക്കോ കൊക്കുകളും പ്ലക്കാഡുകളുമേന്തി യുദ്ധവിരുദ്ധ - പ്ലാസ്റ്റിക് വിരുദ്ധ മുദ്രാവാക്യങ്ങളുമായി റാലിയിൽ അണിനിരന്നു .                                    No War...........No Pollution                                   Quit Plastic....Save Earth           ...

അമ്മമാരുടെ രചനാ ശില്പശാലയുടെ രണ്ടാം ഘട്ടം പൂര്‍ത്തിയാക്കി ..

Image
കുട്ടികൾക്ക് വേണ്ടി അമ്മമാരുടെ രചനാ ശില്പശാല രണ്ടാം ഘട്ടം പൂർത്തിയായി കുട്ടികളെ മികച്ച വായനക്കാരും അതുവഴി അക്കാദമിക മികവിന്റെ ഉടമകളും ആക്കുന്നതിന്റെ ഭാഗമായി വിദ്യാലയത്തിൽ രക്ഷിതാക്കളുടെ രചനാ ശില്പശാലയുടെ രണ്ടാം ഘട്ടംഇന്ന് നടന്നു. ധാരാളം വായനാ കാർഡുകൾ വായിച്ച് വായനാകാർഡിന്റെ പ്രത്യേകതകൾ മനസ്സിലാക്കുന്ന പ്രവർത്തനമാണ് ആദ്യം നടന്നത്. കുറുകിയ വാക്യങ്ങൾ. വ്യത്യസ്തമായ വാക്യശൈലി, ഭാഷാപ്രയോഗങ്ങൾ.വൈവിധ്യമാർന്ന പദങ്ങൾ. എന്നിവയൊക്കെ ശ്രദ്ധയിൽ പെടുത്തി.തുടർന്ന് ഒരാൾ തയ്യാറാക്കിയ കഥ എല്ലാവർക്കും നൽകി. മുകളിൽ കണ്ടത്തിയ സാധ്യതകൾ പരിഗണിച്ച് എല്ലാവരും കഥയെ എഡിറ്റ് ചെയ്തു. എല്ലാവരും അവരുടേതായ രീതിയിൽ കഥ മാറ്റിയെഴുതി. കൂടുതൽ മെച്ചപ്പെടുത്തൽ ആവശ്യമാണെന്ന് പിന്നീടുള്ള ചർച്ചയിൽ ബോധ്യപ്പെട്ടു.ആർ പി വേർഷൻ അവതരിപ്പിച്ച് ബോധ്യപ്പെടുത്തി.തുടർന്ന് ഗ്രൂപ്പിൽ കൂടുതൽ രചനകൾ നൽകി മെച്ചപ്പെടുത്താൻ ശ്രമിച്ചു. അങ്ങനെ ഒരു പരിധി വരെ രക്ഷിതാക്കൾ രചന മെച്ചപ്പെടുത്തുന്ന രീതി മനസ്സിലാക്കി. കുറേക്കൂടി രചനകൾ നടത്താനുള്ള ചിത്രങ്ങൾ എല്ലാവർക്കും നൽകിയാണ് ശില്പശാല അവസാനിച്ചത്

CLUSTER TRAINING 5TH AUGUST 2017- PHOTOS

Image
സാർ,           ചെറുവത്തൂർ ബി ആർ സി യുടെയും വനം വന്യജീവി വകുപ്പ് സാമൂഹ്യ വനവൽക്കരണ വിഭാഗ ത്തിന്റെയും സംയുക്തഭിമുഖ്യത്തിൽ ലോക കടുവാ ദിനമായ ജൂലൈ 29 ന് രാവിലെ 9.30ന് ബി ആർ സി യിൽ  വനം-വന്യ ജീവി സെമിനാർ സംഘടി പ്പിക്കുന്നു.നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജാനകി  സെമിനാർ ഉദ്ഘാടനം ചെയ്യും. പരിസ്ഥിതി  പ്രവർത്തകൻ ടി.പി.പത്മനാഭൻ മാസ്റ്റർ വിഷയാവതരണം നടത്തും.       ഇതോടനുബന്ധിച്ച് വന്യജീവി ഫോട്ടോ പ്രദർശനം, ക്വിസ് മത്സരം എന്നിവയും നടക്കും. ജൂലൈ 26 ന് ഉച്ചയ്ക്ക്  2 മണിക്ക് സ്കൂൾ തലത്തിൽ സംഘടിപ്പിക്കുന്ന യു പി വിഭാഗം ക്വിസിൽ ഒന്നും രണ്ടും സ്ഥാനം നേടുന്ന കുട്ടികളാണ് സെമിനാറിൽ പങ്കെടുക്കേണ്ടത്. ഇവർക്ക് ഒരു ടീം ആയി ക്വിസ് മത്സരത്തിൽ പങ്കെടുക്കാം. മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന ടീമുകൾക്ക്‌ സമ്മാനം നൽകും. യു.പി.വിഭാഗം ഉള്ള എല്ലാ  വിദ്യാലയങ്ങളും    നിർബ്ബന്ധമായും കുട്ടികളെ പങ്കെടുപ്പിക്കേണ്ടതാണ്. പരിപാടി 3 മണി വരെയെങ്കിലും നീണ്ടു നിൽക്കും.(ഉച്ചഭക്ഷണം ഏർപ്പാടാക്കിയി...

അക്കാദമിക മികവിനായി അമ്മക്കൂട്ടം രചനോല്‍സവം

Image
    കുട്ടികളുടെ വായനയെയും എഴുത്തിനെയും കൂടുതൽ മികവുറ്റതാക്കാൻ അമ്മമാരുടെ രചനാശില്പശാല.കയ്യൂർ ഗവ.എൽപി സ്കൂളിലെ അമ്മക്കൂട്ടമാണ് വിദ്യാലയ ത്തിൻറെ അക്കാദമികമികവിനായി ഒത്തുകൂടിയത്.         ഒരേ ആശയത്തെ കഥകളായും കവിതകളായും രൂപപ്പെടുത്തുന്ന പ്രവർത്തനത്തോടെയായിരുന്നു ശില്പശാലയ്ക്ക് തുടക്കം.  ചിത്രങ്ങൾക്ക്അടിക്കുറിപ്പു തയാറാക്കിയും പിന്നീട് ആ ചിത്രസന്ദർഭത്തിന് മുമ്പും ശേഷവും എന്ത് സംഭവിച്ചിട്ടുണ്ടാകും എന്നുചിന്തിച്ചും അവർ രചനകളിലേക്കു കടന്നു.അമ്മമാരുടെ വിരൽത്തുമ്പിൽ നിന്ന് കഥകളും കവിതകളും വിവരണങ്ങളും ഉണ്ടാകാൻ പിന്നെ അധിക സമയം വേണ്ടിവന്നില്ല.          വായിച്ചവതരിപ്പിച്ചും, ചർച്ച ചെയ്തും   സ്വയം വിലയിരുത്തലിലൂടെയും പരസ്പര വിലയിരുത്തലിലൂടെയും രചനകളെ മെച്ചപ്പെടുത്താനും മികവുറ്റതാക്കാനുമുള്ള  പ്രക്രിയയാണ് പിന്നീട് നടന്നത്. ഇത് ഏറെ ഫലപ്രദമായെന്ന് അമ്മമാർ വിലയിരുത്തി.             വരും ദിവസങ്ങളിൽ കൂടുതൽ രചനകൾ തയാറാക്കി വിദ്യാലയത്തിന്റെ സ്വന്തമായ വായനാ കാർഡുകളൊരുക്കി അച്ചടിച്ച് കുട്ടികളുടെ വ...